l o a d i n g

വേള്‍ഡ്

ബൊളീവിയയില്‍ കറന്‍സി നോട്ടുകളുമായി വന്ന സൈനിക വിമാനം തകര്‍ന്നു വീണു; 15 മരണം

Thumbnail

ലാ പാസ്: ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സാന്താക്രൂസില്‍ നിന്ന് പുതുതായി അച്ചടിച്ച കറന്‍സി നോട്ടുകളുമായി എത്തിയ ബൊളീവിയന്‍ വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

എല്‍ ആള്‍ട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. നിയന്ത്രണം വിട്ട വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറുകയും അവിടെയുണ്ടായിരുന്ന പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മരിച്ചവരില്‍ എത്രപേര്‍ വിമാനത്തിലുണ്ടായിരുന്നവരാണെന്നും എത്രപേര്‍ ഹൈവേയിലെ യാത്രക്കാരാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരില്‍ രണ്ട് പേരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേന ജനറല്‍ സെര്‍ജിയോ ലോറ അറിയിച്ചു.

വിമാനം തകര്‍ന്നുവീണതോടെ അതിലുണ്ടായിരുന്ന കറന്‍സി നോട്ടുകള്‍ ഹൈവേയില്‍ ചിതറിക്കിടന്നു. നോട്ടുകള്‍ ശേഖരിക്കാനായി നാട്ടുകാര്‍ തടിച്ചുകൂടിയത് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നോട്ടുകള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ക്ക് നിലവില്‍ വിനിമയ മൂല്യമില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ വ്യക്തമാക്കി. 'പുതുതായി അച്ചടിച്ച ഈ നോട്ടുകളില്‍ സീരിയല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇവയ്ക്ക് സാമ്പത്തിക മൂല്യം ലഭിക്കില്ല.' - അദ്ദേഹം പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് എല്‍ ആള്‍ട്ടോ വിമാനത്താവളം താത്കാലികമായി അടച്ചു. സംഭവത്തില്‍ ബൊളീവിയന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തെന്നിമാറാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി മാര്‍സെലോ സാലിനാസ് പറഞ്ഞു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News