l o a d i n g

സാംസ്കാരികം

അമ്മയെന്ന പെണ്‍കരുത്ത്: ശ്രീജയുടെ വിജയഗാഥയിലെ അദൃശ്യസാന്നിധ്യം

ഡോ. കെ. നിഹാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

'മക്കളെ, ധൈര്യമായിരിക്കൂ... എല്ലാം ശരിയാകും' സ്വന്തം അമ്മയുടെ ഈ മന്ത്രണം ചെവിയിലുണ്ടെങ്കില്‍ ഏതൊരു കുരുന്നിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീജ. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ ശ്രീജയുടെ വിജയത്തിന് പിന്നില്‍ ഒരു 'വനിതാരത്‌ന'മുണ്ട്; അവളുടെ അമ്മ ഷീന.

സ്ത്രീ അബലയാണെന്നും അവള്‍ക്കെന്നും ഒരു കൈത്താങ്ങ് ആവശ്യമാണെന്നും വിശ്വസിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍, അര്‍ഹമായ സ്ഥാനവും സമാധാനവും വീട്ടില്‍ നിന്നുതന്നെ ലഭിച്ചാല്‍, നേട്ടങ്ങള്‍ കൊയ്യാന്‍ അവളോളം പ്രഗത്ഭ മറ്റാരുമില്ലെന്ന് ഷീന കാണിച്ചുതരുന്നു. ഈ വര്‍ഷത്തെ വനിതാദിന പ്രമേയമായ 'Give and Gain' എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണവര്‍. അവരെ വിശ്വസിച്ച് എന്ത് ഏല്‍പ്പിച്ചാലും അവരതൊരു വിസ്മയമാക്കി മാറ്റും.

പത്രമാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ശ്രീജയുടെ അച്ഛനും അമ്മയും ആത്മാഭിമാനത്തോടെയാണ് ദൈവത്തിന് നന്ദി പറയുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍, ജീവിതം കരുപിടിപ്പിക്കാന്‍ ഗള്‍ഫില്‍ പോയി പരാജയപ്പെട്ട് മടങ്ങിവന്നപ്പോള്‍ ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചത് ഷീനയുടെ കരുതലാണ്. തനിക്ക് ബാങ്ക് അക്കൗണ്ട് പോലുമില്ലെന്ന് ആ അച്ഛന്‍ പറയുമ്പോള്‍, ബാങ്കിനേക്കാള്‍ സുരക്ഷിതമായ ഒരു ഖജാന്‍ജിയായി പുഞ്ചിരിയോടെ ഷീന കൂടെയുണ്ട്.

ഒമ്പതാം ക്ലാസ് വരെ മകളെ പഠിപ്പിച്ചത് അമ്മയാണെന്ന് ശ്രീജ പറയുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ ആ അമ്മയുടെ വിദ്യാഭ്യാസത്തേക്കാള്‍ വലുത് അവരുടെ ഉള്ളിലെ ശുഭചിന്തയും ദൃഢനിശ്ചയവുമാണ്. പരാതികളില്ലാതെ, ഉള്ളതില്‍ തൃപ്തിപ്പെട്ട്, പ്രാര്‍ത്ഥനയോടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് കാവലിരുന്ന ഒരമ്മ.

ഏഴാം ക്ലാസ്സുകാരിയായ മകള്‍ എന്നോ ഒരു പത്രവാര്‍ത്തയുമായി ഓടിവന്നപ്പോള്‍- സ്വന്തം നാട്ടുകാരിയായ ഒരു ചേച്ചിക്ക് സിവില്‍ സര്‍വീസ് കിട്ടിയ വാര്‍ത്ത- ആ കൗതുകത്തെ ഒരു വലിയ ലക്ഷ്യമാക്കി മാറ്റിയത് ഷീനയാണ്. 'നന്നായി പഠിച്ചാല്‍ നിനക്കും ഇത് കിട്ടും' എന്ന് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. മക്കളുടെ ആഗ്രഹങ്ങള്‍ എത്ര വലുതാകണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും, അതിന് തണലായി നില്‍ക്കുകയാണ് മാതാപിതാക്കളുടെ ധര്‍മ്മമെന്നും ഈ അമ്മ ലോകത്തിന് കാണിച്ചുകൊടുത്തു.

ബിരുദാനന്തര ബിരുദധാരിയായിട്ടും ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട്, ഭര്‍ത്താവിന് താങ്ങും മക്കള്‍ക്ക് തണലുമായി മാറിയ ഷീന ഒരു പാഠപുസ്തകമാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും, പ്രിയ സഹോദരി, നിങ്ങളുടെ ആ ദൃഢനിശ്ചയവും മക്കളുടെ സ്വപ്നങ്ങള്‍ക്ക് അഗ്‌നിപകരാനുള്ള ഊര്‍ജ്ജവും ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് എന്നും വലിയൊരു പ്രചോദനമായിരിക്കും.

(ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ സീനിയര്‍ സയന്റിസ്റ്റാണ് ലേഖിക)

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026