l o a d i n g

ബിസിനസ്

ഫ്‌ളൈനാസിന് 2025-ല്‍ 527 ദശലക്ഷം റിയാല്‍ നഷ്ടം; ഐപിഒ ചെലവുകള്‍ തിരിച്ചടിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ് 2025-ല്‍ 527 ദശലക്ഷം റിയാല്‍ നഷ്ടം രേഖപ്പെടുത്തി. 2024-ല്‍ കമ്പനി 433.5 ദശലക്ഷം റിയാല്‍ ലാഭം നേടിയിരുന്ന സ്ഥാനത്താണിത്. സൗദി ഓഹരി വിപണിയായ 'തദാവുല്‍' വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് കമ്പനി ഈ വിവരങ്ങള്‍ അറിയിച്ചത്. പ്രാഥമിക ഓഹരി വില്‍പനയുമായി (ഐപിഒ) ബന്ധപ്പെട്ടുണ്ടായ വന്‍തുകയുടെ ഒറ്റത്തവണ ചെലവുകളാണ് ലാഭത്തെ ബാധിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഐപിഒയുമായി ബന്ധപ്പെട്ട 1.083 ബില്യണ്‍ റിയാലിന്റെ ചെലവുകള്‍ ഒഴിവാക്കിയാല്‍ കമ്പനി ലാഭത്തിലാണ്. ജീവനക്കാര്‍ക്ക് ഓഹരികള്‍ അനുവദിച്ച വകയില്‍ നല്‍കിയ 981.9 ദശലക്ഷം റിയാലും ഐപിഒ ഫീസായി നല്‍കിയ 101 ദശലക്ഷം റിയാലും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ കമ്പനിയുടെ ക്രമീകരിച്ച അറ്റാദായം 556 ദശലക്ഷം റിയാലാണ്. ഇതോടെ കമ്പനിയുടെ ലാഭവിഹിതം 6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും പ്രവര്‍ത്തനശേഷി കൂട്ടിയതും വരുമാന വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്. 2025-ല്‍ വരുമാനത്തില്‍ ഉണ്ടായ വളര്‍ച്ചക്ക് ആനുപാതികമായി ചെലവുകളിലും 4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസമയം, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ 510 ദശലക്ഷം റിയാലില്‍ തന്നെ മാറ്റമില്ലാതെ തുടര്‍ന്നു. സ്വന്തമായി വിമാനങ്ങള്‍ വാങ്ങുന്നതിനും ഫിനാന്‍സ് ചെയ്യുന്നതിനുമുള്ള കമ്പനിയുടെ ദീര്‍ഘകാല തന്ത്രം യൂണിറ്റ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.

ഡിജിറ്റല്‍ സംവിധാനങ്ങളിലെ നിക്ഷേപവും മികച്ച വരുമാന മാനേജ്മെന്റും വഴി വിപണിയിലെ ഡിമാന്‍ഡ് പ്രയോജനപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ വില്‍പനയും പാട്ടത്തിനെടുക്കലും വഴി 76 ദശലക്ഷം റിയാല്‍ ലാഭം നേടാനും 2025-ല്‍ കമ്പനിക്ക് കഴിഞ്ഞു. ഐപിഒ നടപടികള്‍ പൂര്‍ത്തിയായതോടെ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനാണ് ഫ്‌ളൈനാസ് ലക്ഷ്യമിടുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026