ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് നാലിനാണ്. തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തിയെന്നും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
സന്ദര്‍ശനവേളയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍, എസ്പിമാര്‍, ഐജിമാര്‍, ഡിഐജിമാര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News