l o a d i n g

ഗൾഫ്

ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് കുട്ടികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Thumbnail

മസ്‌കറ്റ്: ഒമാനിലെ റുസ്താഖ് വിലായത്തിലുണ്ടായ കെട്ടിട അപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേല്‍ പഴയ കെട്ടിടം തകര്‍ന്നു വീണാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. അതിശക്തമായ മഴയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് സംശയിക്കുന്നു.

റോയല്‍ ഒമാന്‍ പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, അല്‍ ഹൈമ്ലി പ്രദേശത്താണ് ദാരുണമായ ഈ സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ കെട്ടിടത്തിനുള്ളില്‍ ഏഴ് കുട്ടികള്‍ ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കെട്ടിടം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.

നാല് കുട്ടികള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട മറ്റ് മൂന്ന് കുട്ടികളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിവരികയാണ്.

കെട്ടിടം തകരാനുണ്ടായ കാരണത്തെക്കുറിച്ചും അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ചും ഒമാന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച കുട്ടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ എട്ടായി ഉയര്‍ന്നു. ബര്‍കയില്‍ രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ വാദിയില്‍ കുത്തൊഴുക്കില്‍ പെട്ട് രണ്ടു പേരും മബേലയില്‍ കാറുകള്‍ വാദിയില്‍ പെട്ട് രണ്ടു പേരും മരണപ്പെട്ടിരുന്നു.

Latest News

 മക്ക മേഖലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

March 23, 2026
 37 ലക്ഷം  സമ്മാന തുകയുള്ള ജെയിംസ് ഡൈസണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേളി കുടുംബവേദി 'മൈലാഞ്ചി രാവ്' സംഘടിപ്പിച്ചു

ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി കുടുംബ സംഗമം

  ജിദ്ദ ഒഴുകൂര്‍ പ്രവാസി കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം

ഭരണഘടനയുടെ മറ്റ് മൂന്ന് തൂണുകള്‍ക്കുള്ള പരിഗണന മാധ്യമങ്ങള്‍ക്കും ലഭിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തും നടപ്പാക്കണം -സമ്മേളനം

യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി  ട്രംപിന്റെ അവകാശവാദം, നിഷേധിച്ച് ടെഹ്റാന്‍, താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം എണ്ണ വില കുറക്കാനുള്ള ട്രംപിന്റെ തന്ത്രം മാത്രമെന്ന് ഇറാന്‍

ഇസ്രായേല്‍ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്; ഹെര്‍സോഗ് 'ദുര്‍ബലനും പാവയും' എന്ന് പരിഹാസം

 ഇറാന്‍ തലസ്ഥാനത്ത് വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; ആറ് പേര്‍ മരിച്ചു, കനത്ത പ്രത്യാഘാതമെന്ന് ഇറാന്‍