l o a d i n g

ഗൾഫ്

ഇറാന്‍ തലസ്ഥാനത്ത് വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; ആറ് പേര്‍ മരിച്ചു, കനത്ത പ്രത്യാഘാതമെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2026

തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പുതിയ ഘട്ടം ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

തെഹ്റാനിലെ അഞ്ച് പ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.

ആക്രമണത്തിന് ഒരു മണിക്കൂറിന് ശേഷവും കിഴക്കന്‍ തെഹ്റാനിലെ ഒരു കേന്ദ്രത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നുവെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ഇറാനിലെ ഭീകര ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ രീതിയിലുള്ള വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിരിക്കുന്നു' എന്ന് ഇസ്രായേല്‍ സൈന്യം ടെലിഗ്രാം വഴി അറിയിച്ചു.

ഒക്ടോബറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇറാന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് മിഡില്‍ ഈസ്റ്റ്.

അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ ഊര്‍ജ്ജ-ജല സ്രോതസ്സുകള്‍ക്ക് നേരെ തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം, ഇറാനിലെ തബ്രിസിലുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലുള്ള തബ്രിസ് നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ നാല് പേര്‍ മര്‍സ്ദാരന്‍ മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിലും രണ്ട് പേര്‍ റാബ് റാഷിദി പാര്‍ക്കിലുമാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ആക്രമണങ്ങളെക്കുറിച്ച് അമേരിക്കയോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ, പരിഹാസവുമായി ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫഗാരി രംഗത്തെത്തി. 'ഹേയ് ട്രംപ്, യു ആര്‍ ഫയര്‍ഡ് (നിങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു)' എന്ന് ഇംഗ്ലീഷില്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിലൂടെയാണ് അദ്ദേഹം അമേരിക്കയെ വെല്ലുവിളിച്ചത്. ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ ലെബനനിലെ തന്ത്രപ്രധാനമായ ഖാസിമിയ പാലം ഇസ്രായേല്‍ സൈന്യം ബോംബിട്ടു തകര്‍ത്തു. ഇത് ലെബനനിലേക്കുള്ള കരയുദ്ധത്തിന്റെ മുന്നോടിയാണെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ ആരോപിച്ചു. പാലം തകര്‍ത്തതോടെ മേഖലയിലേക്കുള്ള ഗതാഗതവും സൈനിക നീക്കങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026