ജിദ്ദ: ജിദ്ദ ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. നാട്ടില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. വൈസ് പ്രസിഡന്റ് ഹബീബ് കാഞ്ഞിരാല അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി സുല്‍ഫീക്കര്‍ ഒതായി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സുനീര്‍ കെ.പി ആമുഖ പ്രഭാഷണം നടത്തി. ബുറൈദ ജാലിയാത് ദായി അഹമ്മദ് ഷജ്മീര്‍ നദ്വി ഈദ് സന്ദേശം നല്‍കി. യുദ്ധം നമ്മുടെ അടുക്കളവാതില്‍ വരെ എത്തിനില്‍ക്കുകയാണെന്നും നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായ ഫൈസല്‍ ബാബു കെ.സി, ഗഫൂര്‍ പി.സി, അഷ്റഫ് വി.ടി, ഷിജാഹ് വി.ടി എന്നിവര്‍ സംസാരിച്ചു. ഉംറ തീര്‍ത്ഥാടനത്തിനെത്തിയ അസ്‌ക്കര്‍ പി.പി, നാസര്‍ കെ.ടി, ഹമീദ് പി.കെ ഒതായി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. വടംവലി, ഷൂട്ട് ഔട്ട്, ഫുട്ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് ആരിഫ് വി.ടി, അഷ്റഫ് പി.കെ, മുസഫ്ഫറലി, സകീര്‍ ഉള്ളാടന്‍, മുജീബ് സലാഹി എന്നിവര്‍ നേതൃത്വം നല്‍കി.
Related News