l o a d i n g

കേരള

ഭരണഘടനയുടെ മറ്റ് മൂന്ന് തൂണുകള്‍ക്കുള്ള പരിഗണന മാധ്യമങ്ങള്‍ക്കും ലഭിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തും നടപ്പാക്കണം -സമ്മേളനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2026

കൊച്ചി: പെന്‍ഷന്‍ കാര്യത്തില്‍ ഭരണഘടനയുടെ മറ്റ് മൂന്ന് തൂണുകള്‍ക്ക് ലഭിക്കുന്ന പരിഗണന നാലാം തൂണായ മാധ്യമ മേഖലയ്ക്കും ലഭിക്കേണ്ടതാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം എറണാകുളം ജില്ലാ സമ്മേളന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി മേയര്‍ അഡ്വ. വി കെ മിനിമോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷനും അവശ പെന്‍ഷനും വര്‍ധിപ്പിക്കുക, പകുതി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ അനുവദിക്കുക, പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ പെടാത്തവരും കരാര്‍ ജോലി ചെയ്യുന്നവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അലവന്‍സനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാത്യൂസ് വര്‍ഗീസ്, ആര്‍ കെ ദാമോദരന്‍, ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, എം കെ ഹരികുമാര്‍ എന്നിവരെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഏറ്റവും മുതിര്‍ന്ന അംഗങ്ങളായ വര്‍ഗീസ് കൊയ്പ്പള്ളില്‍, കെ കെ രാധാകൃഷ്ണന്‍, വി. സുബ്രഹ്‌മണ്യന്‍, ടി ആര്‍ രാമചന്ദ്രന്‍ എന്നിവരെ മേയറും പൊന്നാട അണിയിച്ചു. മാത്യൂസ് വര്‍ഗീസ്, ആര്‍ കെ ദാമോദരന്‍, ഇഗ്‌നേഷ്യസ്, എം കെ ഹരികുമാര്‍ എന്നിവര്‍ നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു.

'കടമ്മനിട്ട കവിതയില്‍ നരേന്ദ്ര പ്രസാദിന്റെ സ്വം വായന' എന്ന എം കെ ഹരികുമാറിന്റെ പുസ്തകം ഫോറം ജനറല്‍ സെക്രട്ടറി കെ പി വിജയകുമാറിന് നല്‍കി ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രകാശനം ചെയ്തു. തിരുവന്തപുരത്ത് നടന്ന സീനിയര്‍ ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരണ സമ്മേളന സുവനീറിന്റെ സംസ്ഥാന തല പ്രകാശനവും സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. എ മാധവന്‍ ഏറ്റുവാങ്ങി.

ഫോറം ജില്ല പ്രസിഡന്റ് ആര്‍ എം ദത്തന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഒ തങ്കച്ചന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് വതരിപ്പിച്ചു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, രക്ഷാധികാരി എ മാധവന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ആര്‍. ഗോപാലകൃഷ്ണന്‍, മാത്യൂസ് വര്‍ഗീസ്, വി സുബ്രഹ്‌മണ്യന്‍, രാജു പോള്‍, സ്‌കറിയ മേലേടം, ബാബു വിപിന്‍ ചന്ദ്രന്‍, രമേശ് മാത്യു, പി എം മായന്‍കുട്ടി, സി ഡി ദേശികന്‍, ജോഷി ജോര്‍ജ്, ബെന്നി പോള്‍, നിഷ ജീവന്‍, ജെയിംസ് ആര്‍പ്പൂക്കര, ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, വി സുബ്രഹ്‌മണ്യന്‍, വര്‍ഗീസ് കൊയ്പ്പള്ളില്‍, വി കെ ചന്ദ്ര മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രഷറര്‍ കെ ജി ദിലീപ് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വില്‍സണ്‍ വടക്കുംചേരി നന്ദിയും പറഞ്ഞു.

ഫോട്ടോ: കൊച്ചി മേയര്‍ അഡ്വ. വി കെ മിനിമോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

Photo Photo

Latest News

സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026