l o a d i n g

ഗൾഫ്

ഇറാന്‍ ആണവനിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

ദുബായ്: ഇറാനെതിരെയുള്ള സൈനിക നടപടി ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാന്റെ ആണവനിലയങ്ങള്‍ക്കും തന്ത്രപ്രധാനമായ സ്റ്റീല്‍ ഫാക്ടറികള്‍ക്കും നേരെ ഇസ്രായേല്‍ വ്യോമാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

അരാക്കിലെ ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സ്, യാസ്ദ് പ്രവിശ്യയിലെ അര്‍ദാകാന്‍ യെല്ലോ കേക്ക് ഉല്‍പ്പാദന കേന്ദ്രം എന്നിവയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. അരാക്കിലെ പ്ലാന്റ് ആണവായുധങ്ങള്‍ക്കായി പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലും ഇസ്രായേല്‍ ഇവിടെ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണിയില്ലെന്നും ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ആണവനിലയങ്ങള്‍ക്ക് പുറമെ ഇറാന്റെ വ്യവസായ-സൈനിക മേഖലയില്‍ നിര്‍ണ്ണായകമായ രണ്ട് വമ്പന്‍ സ്റ്റീല്‍ പ്ലാന്റുകളും തകര്‍ക്കപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഈ പ്ലാന്റിലെ വെയര്‍ഹൗസിലാണ് ബോംബാക്രമണം ഉണ്ടായത്.

ഇസ്ഫഹാനിലെ മൊബാറകെ സ്റ്റീല്‍ കോംപ്ലക്‌സ് പ്ലാന്റിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനും അലോയ് സ്റ്റീല്‍ പ്രൊഡക്ഷന്‍ ലൈനുമാണ് തകര്‍ത്തത്. മിസൈലുകള്‍, ഡ്രോണുകള്‍, കപ്പലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമായ വസ്തുവാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.

കൂടാതെ, ടെഹ്റാനിലെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കും നേരെ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026