l o a d i n g

ഗൾഫ്

ജിസാനില്‍ 'ഇക്‌റാം 26' വളണ്ടിയര്‍ സംഗമവും തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 29, 2026

ജിസാന്‍: ജിസാന്‍ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വളണ്ടിയര്‍ സംഗമവും തെരഞ്ഞെടുപ്പ് പ്രചാരണ മീറ്റും സംഘടിപ്പിച്ചു. മഹ്ബൂജ് ഇസ്തിറാഹയില്‍ നടന്ന 'ഇക്‌റാം 26' എന്ന് പേരിട്ട സംഗമം പ്രവര്‍ത്തകരുടെ വന്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ആയിരങ്ങള്‍ പങ്കെടുത്ത 'അഹ്ലന്‍ ജിസാന്‍' മെഗാ ഇവന്റും 24-ാമത് ഗ്രാന്‍ഡ് ഇഫ്താറും കുറ്റമറ്റ രീതിയില്‍ വിജയിപ്പിച്ച വളണ്ടിയര്‍മാരെ ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. അന്തരിച്ച പ്രമുഖ പൊതുപ്രവര്‍ത്തകനും ദമാം കെ.എം.സി.സി. നേതാവുമായിരുന്ന കബീര്‍ കൊണ്ടോട്ടിക്ക് വേണ്ടി ചെയര്‍മാന്‍ മുനീര്‍ ഹുദവിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതം പറഞ്ഞു. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന്റെയും മെഗാ ഇവന്റിന്റെയും വിജയശില്പികള്‍ നിസ്വാര്‍ത്ഥരായ വളണ്ടിയര്‍മാരാണെന്ന് ശംസു പൂക്കോട്ടൂര്‍ അനുമോദന പ്രഭാഷണത്തില്‍ പറഞ്ഞു.

കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി സംഗമം ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'വണ്‍ കോള്‍ വണ്‍ വോട്ട്' കാമ്പയിനില്‍ പങ്കാളികളായി യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അന്തരിച്ച കബീര്‍ കൊണ്ടോട്ടിയുടെ സന്നദ്ധ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത് അനുമോദന പ്രഭാഷണം നടത്തി.

സംഗമത്തില്‍ 17 ഏരിയകളില്‍ നിന്നായി എത്തിയ നൂറോളം വളണ്ടിയര്‍മാര്‍ക്ക് ആദരപത്രങ്ങള്‍ വിതരണം ചെയ്തു. വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ സമീര്‍ അമ്പലപ്പാറ, വൈസ് ക്യാപ്റ്റന്മാരായ ജസ്മന്‍ വളമംഗലം, ശംസു ഔലാന്‍, ഗഫൂര്‍ വെട്ടത്തൂര്‍, അക്ബര്‍ പറപ്പൂര്‍, ത്വാഹ കോഴിക്കോട്, മുസ്തഫ അലി കുറ്റിക്കാട്ടൂര്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.

ധനസമാഹരണത്തിനായി ഏര്‍പ്പെടുത്തിയ കൂപ്പണുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ബെയ്ഷ്, ദമദ്, അബൂ അരീഷ്, സാംത, മഹ്ബൂജ്, ജിസാന്‍ ടൗണ്‍ എന്നീ ഏരിയ കമ്മിറ്റികളെയും കൂപ്പണ്‍ ഇന്‍-ചാര്‍ജ് നജീബ് പാണക്കാടിനെയും മെമെന്റോ നല്‍കി അഭിനന്ദിച്ചു. 2025-ലെ സാമൂഹ്യ സുരക്ഷാ കാമ്പയിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ ഹാരിസ് കല്ലായി, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ആക്കോടി എന്നിവരെയും ആദരിച്ചു. ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള നാഷണല്‍ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ജിസാനിലെ ശംസുല്‍ ഉലമ മെമ്മോറിയല്‍ മദ്രസയില്‍ അഞ്ചാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുനീര്‍ ഹുദവി വിതരണം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാദിഖ് നന്ദി പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026