l o a d i n g

ഗൾഫ്

വികസന തുടര്‍ച്ചയ്ക്ക് ഇടതു സര്‍ക്കാര്‍ അനിവാര്യം -കേളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 29, 2026

റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളില്‍ പ്രമുഖരായ ഇ.എം.എസ്സിന്റെയും എ.കെ.ജി.യുടെയും സ്മരണ പുതുക്കി കേളി കലാസാംസ്‌കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലോകത്തിന് മാതൃകയാകുന്ന വികസന മാതൃകകള്‍ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇ.എം.എസ്സും എ.കെ.ജി.യും നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന് യോഗം വിലയിരുത്തി. ഐക്യകേരളം എന്ന ദര്‍ശനം പ്രായോഗികമാക്കുന്നതിലും, കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിച്ച് നവകേരള നിര്‍മ്മാണത്തിന് അടിത്തറ പാകുന്നതിലും ഇ.എം.എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നല്‍കിയതായും അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ പാവങ്ങളുടെ പടത്തലവനായ എ.കെ.ജി. വഹിച്ച പങ്ക് പകരം വെക്കാനില്ലാത്തതാണെന്നും യോഗം അനുസ്മരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം, ഒരു തുടര്‍ഭരണം കേരളത്തെ എങ്ങനെ ഉയര്‍ച്ചയിലെത്തിക്കാം എന്നതിന് തെളിവാണ്. ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികള്‍ ഈ കാലയളവില്‍ യാഥാര്‍ഥ്യമായി. നിലവില്‍ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും യോഗത്തില്‍ സംസാരിച്ചവര്‍ കൂട്ടിച്ചേര്‍ത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗവും എന്‍.ആര്‍.കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായി, സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനില്‍ കുമാര്‍ എസ്, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറര്‍ സീന സെബിന്‍, ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

ഫോട്ടോ: സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026