l o a d i n g

ഗൾഫ്

ഒഐസിസി റിയാദ് ഘടകം തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തെരുവ് നാടകം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

കൊല്ലം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഒഐസിസി) റിയാദ് ഘടകത്തിന് കീഴിലുള്ള കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും നാടകം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, ഇരവിപുരം മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. വിഷ്ണു മോഹനന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടിക്കടയില്‍ അവതരിപ്പിച്ച നാടകം ഏറെ ശ്രദ്ധേയമായി.

മനോജ് കുമരംചേരി രചിച്ച് പ്രശസ്ത നാടക സംവിധായകന്‍ ഷാരോണ്‍ ഷരീഫ് ചിട്ടപ്പെടുത്തിയ 'പുതുപ്പള്ളിയിലെ പൊന്‍താരകം' എന്ന നാടകത്തില്‍ ബിനോയ് കൊട്ടാരക്കര, ബിജു പുനലൂര്‍, രാജീവ് തിരുവനന്തപുരം, അപര്‍ണ്ണ പത്തനാപുരം എന്നിവര്‍ വേഷമിട്ടു. അലക്‌സ് കൊട്ടാരക്കര സംഘത്തിന് നേതൃത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയവും സി പി എം ഗുണ്ടായിസവും അഴിമതിയും ശബരിമല വിഷയവും സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായിരുന്നു നാടകത്തിന്റെ പ്രമേയം.

കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അസൈന്‍ പള്ളിമുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ഒഐസിസി ഭാരവാഹികളായ ബിനോയ് ഷാനൂര്‍, അഷറഫ് വടക്കേവിള, ഷിഹാബ് കുട്ടിക്കട, അന്‍സര്‍ പള്ളിമുക്ക്, അല്‍ഫിന്‍, ഒഐസിസി അല്‍ ഖസിം ഘടകം മുന്‍ പ്രസിഡന്റ് ഇക്ബാല്‍ പള്ളിമുക്ക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ മണ്ഡലങ്ങളില്‍ നടന്ന പരിപാടികളില്‍ പി.സി. വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026