l o a d i n g

ഗൾഫ്

പെയ്‌തൊഴിയാതെ പ്രോഗ്രാമുകളുമായി ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 10, 2026

റിയാദ്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രബോധന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന 'ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ' 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി ചെയര്‍മാന്‍ അബ്ദുന്നസീര്‍ അറിയിച്ചു. ഹരിത ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബിന്റെ ഓരോ ദിവസത്തിനും മാസത്തിനും കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. എല്ലാ മാസത്തെയും അവസാന ദിവസം 'ഹരിതദിന'മായി ആചരിക്കുന്നു. മഫാസു റാസയുടെ നേതൃത്വത്തില്‍ നടന്ന കഴിഞ്ഞ ഹരിതദിനത്തില്‍ എണ്ണൂറോളം പഠിതാക്കള്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. സമാനമായ രീതിയില്‍ കേരളത്തെ ഹരിതാഭമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസത്തിലെ അവസാന ഞായറാഴ്ചകളില്‍ നടത്തുന്ന 'ടീ ടൈം മീറ്റ്' ക്ലബ്ബിന്റെ മറ്റൊരു പ്രത്യേകതയാണ്. ബഷീര്‍ കൈപ്പമംഗലം (ചീഫ് കോര്‍ഡിനേറ്റര്‍), സുലൈഖ പി.ഇ (ഡയറക്ടര്‍) എന്നിവരും ജില്ലാ കോര്‍ഡിനേറ്റര്‍മാരും ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

14 ദിവസം കൂടുമ്പോള്‍ മാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന 45 മിനിറ്റ് നീളുന്ന പ്രസംഗ പരമ്പരയായ ഫോര്‍ട്ട് നൈറ്റ് സ്പീച്ചും നടന്നു വരുന്നു. ജാസ്മിന്‍ ചേര്‍ത്തലയാണ് ഇതിന്റെ കോര്‍ഡിനേറ്റര്‍.

18 ഓളം റോളുകള്‍ ഉള്‍പ്പെടുത്തി ഓരോ ക്ലബ്ബിലും ആഴ്ചതോറും നടത്തുന്ന മീറ്റിംഗുകള്‍ റമദാന്‍ കാലത്തും പ്രസിഡന്റുമാരുടെയും ഡയറക്ടര്‍മാരുടെയും സഹകരണത്തോടെ വിജയകരമായി നടന്നു. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ മികവ് പരിശോധിക്കാനായി വിവിധ ജില്ലകളില്‍ ഓഫ്ലൈന്‍ മീറ്റുകളും സംഘടിപ്പിച്ചുവരുന്നു. സുലൈഖ മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടി സഫിയ സുബൈറാണ് തുടക്കം കുറിച്ചത്. ഫൈസ പെരിന്തല്‍മണ്ണയുടെ നേതൃത്വത്തില്‍ വീഡിയോ ക്ലിപ്പുകള്‍ക്ക് പകരം ഓണ്‍ലൈന്‍ സ്റ്റേജില്‍ നേരിട്ട് പെര്‍ഫോം ചെയ്യുന്ന
ഓണ്‍ലൈന്‍ ലൈവ് മീറ്റിംഗുകളും നടന്നു വരുന്നു.

ശഅബാനില്‍ ഖുര്‍ആന്‍ പാരായണ മത്സരവും റമദാനില്‍ അര്‍ത്ഥസഹിതമുള്ള പാരായണ മത്സരവുമാണ് സംഘടിപ്പിച്ചത്. ശഅബാനില്‍ 11 ഖത്തം വരെ പൂര്‍ത്തിയാക്കിയവരുണ്ട്. ജാസ്മിന്‍ തൃശ്ശൂര്‍ ആയിരുന്നു ഇതിന്റെ കോര്‍ഡിനേറ്റര്‍.

'ഒരു ദിനം ഒരു ചോദ്യം' എന്ന ക്വിസ് പരിപാടിക്ക് ഇല്യാസ് ചെറുമുക്കും ജാസ്മിന്‍ ചേര്‍ത്തലയും നേതൃത്വം നല്‍കി. 'തഫ്‌സീര്‍ വായിക്കൂ വിജയം വരിക്കൂ' എന്ന പ്രോഗ്രാമിന് മുഹമ്മദ് മുസ്തഫ മാസ്റ്ററും ഷക്കീല ഷാജഹാനും നേതൃത്വം നല്‍കി. പ്രതിദിനം 15 മിനിറ്റ് നീളുന്ന സുഭാഷിതം എന്ന പ്രഭാഷണ പരമ്പരക്ക് സബീന കല്ലായി (ഇവന്റ് ചെയര്‍), ആന്‍സന വണ്ടൂര്‍ (പ്രോഗ്രാം ഡയറക്ടര്‍) എന്നിവര്‍ നേതൃത്വം നല്‍കി.


ക്ലബ്ബ് മൂന്ന് പ്രധാന പ്രോഗ്രാമുകള്‍ ദിവസവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ എത്തിക്കുന്നുണ്ട്: ഒരു പേജ് ഖുര്‍ആന്‍: അര്‍ത്ഥസഹിതം നല്‍കുന്ന ഈ പ്രോഗ്രാം 290 എപ്പിസോഡുകള്‍ പിന്നിട്ടു. ഫാത്തിമ സുഹറ, റാസിക് മാസ്റ്റര്‍, സുബൈര്‍ അപ്പട്ട, മുനീറ കൊയിലാണ്ടി തുടങ്ങിയവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. 1150 എപ്പിസോഡുകള്‍ പിന്നിട്ട രാത്രി സന്ദേശം മെഗാ സീരിയല്‍ നയീമയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അബ്ദുല്‍ വഹീബ്, മുനീറ, മുബാഷിറ, ജവാദ എന്നിവര്‍ സാങ്കേതിക സഹായം നല്‍കുന്നു. ഒരു മിനിറ്റില്‍ ഒരു ആയത്തിനെ പരിചയപ്പെടുത്തുന്ന റീല്‍സ് പരിപാടിക്ക് ഡയറക്ടര്‍ യാക്കൂബിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ഡാമിന്‍, ജവാദ, ഇല്യാസ് എന്നിവരും പ്രവര്‍ത്തിക്കുന്നു.

അംഗങ്ങള്‍ക്കായി മിദ്ഹ മുജീബും പബ്ലിക്കിനായി നദീറ ഹാരിസും സ്പീച്ച് കോണ്ടസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കി. അനീസ ഷഫീഖ് ഇവാലുവേഷന്‍ കോണ്ടസ്റ്റ് നിയന്ത്രിച്ചു. 2026 ജനുവരിയില്‍ വാര്‍ഷിക സംഗമം വിജയകരമായി പൂര്‍ത്തിയാക്കി.

പൊതുജനങ്ങള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ ഒരു പ്രസംഗ മത്സരം ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്മ കെ.എം ഷൊര്‍ണൂര്‍ ഇവന്റ് ചെയറായ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 12-ന് അവസാനിക്കും. ഏപ്രില്‍ 18-നാണ് മത്സരം നടക്കുക. കൂടുതല്‍ മികച്ച പ്രോഗ്രാമുകളുമായി പ്രബോധന രംഗത്ത് സജീവമായി തുടരാനാണ് ക്ലബ്ബിന്റെ തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026