l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം യുഎസ് നാവികസേന തടയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

വാഷിംഗ്ടണ്‍: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കില്‍ അടിയന്തരമായി നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനില്‍ വെച്ച് ഇറാനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളയ്ക്കാനുള്ള നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. യുദ്ധത്തില്‍ ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഈ ജലപാതയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.

ഹോര്‍മുസ് കടലിടുക്കിലൂടെ അകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ കപ്പലുകളും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപ് പറയുന്നത്. ഇറാന്‍ ഈടാക്കുന്ന ടോള്‍ നിയമവിരുദ്ധമാണെന്ന് ട്രംപ് ആരോപിച്ചു. ഇറാന്‍ അധികൃതര്‍ക്ക് ടോള്‍ നല്‍കുന്ന ഒരു കപ്പലിനും അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ സുരക്ഷിത യാത്ര അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം കപ്പലുകളെ കണ്ടെത്തി തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാന്റെ ആണവ മോഹങ്ങളാണ് സമാധാന ചര്‍ച്ചകള്‍ തകരാന്‍ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാനെ സൈനികമായി നേരിടാന്‍ അമേരിക്ക പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'അനുയോജ്യമായ നിമിഷത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണസജ്ജരായിരിക്കും. ഇറാന്റെ ബാക്കിയുള്ള ഭാഗം കൂടി അവസാനിപ്പിക്കാന്‍ നമ്മുടെ സൈന്യത്തിന് സാധിക്കും,' ട്രംപ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ ട്രംപിന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026