l o a d i n g

ഗൾഫ്

സൗദിയില്‍ തൊഴില്‍ കരാറുകള്‍ ഇനി ഖിവ പ്ലാറ്റ്ഫോം വഴി; പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2026

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഖിവ പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. ഇതിനായുള്ള കംപ്ലയന്‍സ് റേറ്റ് (പാലിക്കല്‍ നിരക്ക്) ഏപ്രില്‍ 30 മുതല്‍ 85 ശതമാനമായി വര്‍ദ്ധിപ്പിച്ചതായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സമാന്തരമായുള്ള രണ്ടാം ഘട്ടത്തില്‍, ജൂണ്‍ 30-ഓടെ കംപ്ലയന്‍സ് റേറ്റ് 90 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണവും ഖിവ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തിയ കരാറുകളുടെ എണ്ണവും താരതമ്യം ചെയ്താണ് ഈ നിരക്ക് നിശ്ചയിക്കുന്നത്. ഇതുവഴി തൊഴിലുടമകള്‍ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ കൃത്യമായ പ്രകടനം നിരീക്ഷിക്കാന്‍ സാധിക്കും.

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, സുതാര്യത വര്‍ദ്ധിപ്പിക്കുക, തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

രേഖപ്പെടുത്താത്ത കരാറുകള്‍ എത്രയും വേഗം പരിശോധിക്കാനും ഖിവ പ്ലാറ്റ്ഫോമിലൂടെ അവ പൂര്‍ത്തിയാക്കാനും മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. നിശ്ചിത നിരക്ക് കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കംപ്ലയന്‍സ് ഇന്‍ഡിക്കേറ്ററുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026