l o a d i n g

കേരള

തണല്‍ ഗ്രാന്‍മഹോം സെന്‍ട്രല്‍ കിച്ചന്‍ ബ്ലോക്ക് ശിലാസ്ഥാപനവും ഹാജിമാര്‍ക്ക് യാത്രയയപ്പും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

ആലുവ: ശ്രീമൂലനഗരം തണല്‍ ഗ്രാന്‍മഹോം സെന്‍ട്രല്‍ കിച്ചന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പും തണല്‍ അങ്കണത്തില്‍ വെച്ച് നടന്നു. കിച്ചന്‍, ഡൈനിങ് ഹാള്‍, ജീവനക്കാര്‍ക്കുള്ള താമസസൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളോടു കൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ് ചെയര്‍മാന്‍ ഇ.കെ. കുഞ്ഞുമുഹമ്മദ് തറക്കല്ലിട്ടു.

തുടര്‍ന്ന് നടന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം മുഹിയുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. തണല്‍ കോര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുല്‍സലാം മൗലവി സന്ദേശം നല്‍കി. അര്‍ഷാദ് അബ്ദുല്‍ ഖാദറിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സമദ് നെടുമ്പാശ്ശേരി സ്വാഗതം ആശംസിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.സിറാജ്, സൗദി കെ.എം.സി.സി നാഷണല്‍ സെക്രട്ടറി നാസര്‍ എടവനക്കാട്, റസാഖ് ലാന്‍സെറ്റ് അങ്കമാലി, ശരീഫ് പുത്തന്‍പുര, ശ്രീമൂലനഗരം മോഹനന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. തണല്‍ ഭാരവാഹികളായ അബ്ദുറഹീം, ടി.എസ്. അമീര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഷാജഹാന്‍ (ട്രഷറര്‍), സലാം (ജോയിന്റ് സെക്രട്ടറി), ഷാജഹാന്‍ വെടിമറ തുടങ്ങിയവര്‍ സംബന്ധിച്ചു. റോയല്‍ റഫീഖ് നന്ദി പറഞ്ഞു.

ഫോട്ടോ: ശ്രീമൂലനഗരം തണല്‍ ഗ്രാന്‍മഹോം സെന്‍ട്രല്‍ കിച്ചന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ് ചെയര്‍മാന്‍ ഇ.കെ. കുഞ്ഞുമുഹമ്മദ് നിര്‍വഹിക്കുന്നു. ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം മുഹിയുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026