താനൂര്‍: നൈജീരിയയില്‍ കപ്പലിലെ ജോലിക്കിടെ സ്‌ട്രോക്ക് ബാധിച്ച് മരണപ്പെട്ട താനൂര്‍ സ്വദേശി മുസാന്റെ പുരക്കല്‍ അബ്ദുല്‍ അസീസിന്റെ (37) മൃതദേഹം നാളെ (ശനിയാഴ്ച) നാട്ടിലെത്തിക്കും. താനൂര്‍ ഫക്കീര്‍ പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിന്റെ മകനാണ് അബ്ദുല്‍ അസീസ്. നാളെ വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ആറു മണിയോടെ താനൂരിലെ വീട്ടിലെത്തിക്കും. ഖബറടക്കം രാത്രി 7.30-ന് ചാപ്പപ്പടി മൊഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മാതാവ്: ആയിഷക്കുട്ടി. ഭാര്യ: റജിലാബി (പരപ്പനങ്ങാടി). മക്കള്‍: റാമിന്‍, ഫാത്തിമ റൈഖ. സഹോദരങ്ങള്‍: നിയാസ്, മഖ്ബൂര്‍, ഫാത്തിമ, അന്‍സില, ഫെബീന ഭാനു, മൗസൂഫ.
Related News