l o a d i n g

കായികം

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍ കായികമേള; ബി ടീം ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 24, 2026

ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രഥമ കായികമേള അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിദ്ദയില്‍ നടന്ന മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് അംഗങ്ങള്‍ അണിനിരന്നത്.

രണ്ട് ടീമംഗങ്ങളും പങ്കെടുത്ത വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ മുസാഫിര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എ ടീമിനെ നിഷ ഷിബു, ശിവാനന്ദന്‍ എന്നിവര്‍ നയിച്ചപ്പോള്‍ നിതേഷ് ബാലന്‍, സോഫിയ സുനില്‍ എന്നിവര്‍ ബി ടീമിനെ നയിച്ചു.

ഡബ്ല്യു.എം.എഫ് അംഗവും ക്ലബ് സുലൈമാനി ചെയര്‍മാനുമായ റിയാസ് കള്ളിയത്ത് ടീം അംഗങ്ങള്‍ക്കുള്ള ജേഴ്‌സികള്‍ സ്‌പോണ്‍സര്‍ ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇരുപതോളം ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ മത്സരങ്ങള്‍ നടന്നു. പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തിയ ടീമിന് അഷ്‌റഫ് കുന്നത്ത് സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു. പ്രസിഡന്റ് സജി കുര്യാക്കോസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മേളയ്ക്ക് നേതൃത്വം നല്‍കിയത്.

സെക്രട്ടറി യൂനസ്, ഡോ. വിനിത പിള്ള, നൗഷാദ് അടൂര്‍, എബി ചെറിയാന്‍, പ്രിയ സന്ദീപ്, മനോജ് മാത്യു, ഉണ്ണി തെക്കേടത്ത്, മുഹമ്മദ് ബൈജു, നിസാര്‍ കോട്ടയം എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

177 പോയിന്റുകള്‍ നേടി ബി ടീം വിജയികളായപ്പോള്‍ 142 പോയിന്റുകള്‍ നേടി എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മോഹന്‍ ബാലന്‍, ഷാനവാസ് വണ്ടൂര്‍, റൂബി സമീര്‍, സുശീല ജോസഫ്, ബാജി നെല്‍പുരയില്‍, ഷിബു ചാലക്കുടി, മുഹമ്മദ് സുബൈര്‍, സന്തോഷ് വടവട്ടത്ത്, ബീരാന്‍ കൊയിസ്സന്‍, ബീന പരീത്, ബഷീറലി പരുത്തിക്കുന്നന്‍, ഡോ. ഷഫീഖ്, അബ്ദുല്‍ സലീം, ജോയ്കുട്ടി, സമീര്‍ കുന്നന്‍, ജോസഫ് വര്‍ഗീസ്, ഷാനവാസ് ഷാന്‍, സന്ദീപ്, സുനില്‍, സലീന മുസാഫിര്‍ എന്നിവരുടെ സാന്നിധ്യം മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നു. അംഗങ്ങള്‍ക്കിടയില്‍ സൗഹൃദവും അടുപ്പവും ഊട്ടിയുറപ്പിക്കാന്‍ കായികമേളയിലൂടെ സാധിച്ചുവെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ഡാനിയേല്‍ അറിയിച്ചു.

Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026