l o a d i n g

ബിസിനസ്

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2026

കൊച്ചി: വിമാനത്താവള വികസന പ്രവര്‍ത്തന രംഗത്തെ രണ്ടര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം ലിമിറ്റഡ് (സിയാല്‍) ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി രൂപവല്‍ക്കരിച്ച 'സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്‌പെര്‍ട്ട് സര്‍വീസസ്' (എയ്സസ്) എന്ന സംരംഭത്തിന്റെ ഉദ്ഘാടനം 2026 സെപ്റ്റംബര്‍ 24-ന് കേരള മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ വി.ഡി. സതീശന്‍ നിര്‍വഹിക്കും.

വിമാനത്താവള നടത്തിപ്പില്‍ നിന്ന് ആഗോളതലത്തിലുള്ള കണ്‍സള്‍ട്ടന്‍സി സേവനമാണ് എയ്സെസിലൂടെ സിയാല്‍ ലക്ഷ്യമിടുന്നത്. വിമാനത്താവള നിര്‍മാണം, എന്‍ജിനീയറിങ്, സുരക്ഷ, വാണിജ്യ മാനേജ്മെന്റ്, ഡിജിറ്റല്‍വല്‍ക്കരണം, സുസ്ഥിര വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സിയാല്‍ ആര്‍ജിച്ച അറിവുകളും പ്രായോഗിക അനുഭവസമ്പത്തും മറ്റ് വിമാനത്താവളങ്ങള്‍ക്കും വ്യോമയാന സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, റെഗുലേറ്ററി അതോറിറ്റികള്‍, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, വിമാന കമ്പനികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടും.

രണ്ട് പ്രധാന വിഭാഗങ്ങളായാണ് സിയാല്‍ എയ്സസ് പ്രവര്‍ത്തിക്കുന്നത്. വ്യോമയാന കണ്‍സള്‍ട്ടന്‍സി ആന്‍ഡ് അഡൈ്വസറി വിഭാഗം എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാനിങ്, നിര്‍മാണം, വാണിജ്യ മാനേജ്മെന്റ്, റെഗുലേറ്ററി കാര്യങ്ങള്‍ എന്നിവയില്‍ തന്ത്രപരമായ ഉപദേശങ്ങളും പിന്തുണയും നല്‍കുന്നു. എയര്‍പോര്‍ട്ട് സര്‍വീസസ്, ഓഡിറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിഭാഗം സിയാലിന്റെ വിദഗ്ധരെ നേരിട്ട് വിമാനത്താവളങ്ങളില്‍ നിയോഗിച്ച് സാങ്കേതിക പിന്തുണ, ഓഡിറ്റുകള്‍, പ്രകടനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ നടപ്പിലാക്കുന്നു.

പരമ്പരാഗത കണ്‍സള്‍ട്ടന്‍സി രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗിക തലത്തില്‍ നേരിട്ട് സേവനങ്ങള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്ന മാതൃകയാണ് സിയാല്‍ എയ്സസ് വിഭാവനം ചെയ്യുന്നത്. എയര്‍പോര്‍ട്ട് പ്ലാനിങ്, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, റിയല്‍ എസ്റ്റേറ്റ് വികസനം തുടങ്ങിയ സമഗ്ര സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.

കൊച്ചിക്ക് പുറത്തേക്ക് സിയാലിന്റെ പ്രവര്‍ത്തന വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാനും ഈ സംരംഭം വഴിയൊരുക്കുമെന്ന് സിയാല്‍ മാനേജ്മെന്റ് അറിയിച്ചു.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026