l o a d i n g

സാംസ്കാരികം

ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2026

ജിദ്ദ: ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ബൗദ്ധിക വിഭാഗമായ 'ഫിറ്റ് ജിദ്ദ' തങ്ങളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'-ന്റെ കവര്‍ ചിത്രം പ്രകാശനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഫിറ്റ് ജിദ്ദ ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

പ്രമുഖ കവി അരുവി മോങ്ങമാണ് കവര്‍ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ജിദ്ദയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ ലേഖനങ്ങള്‍, സംഘടനയുടെ ചരിത്രപരമായ അടയാളപ്പെടുത്തലുകള്‍, സമകാലിക പ്രസക്തമായ ആനുകാലിക ചര്‍ച്ചകള്‍, മികച്ച സാഹിത്യ രചനകള്‍ എന്നിവ ഉള്‍പ്പെടുത്തി തികച്ചും വൈവിധ്യമാര്‍ന്ന ഒരു പുസ്തകമായിട്ടാണ് 'പാനീസ്' വായനക്കാരിലേക്ക് എത്തുന്നത്.

സുവനീറിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് എഡിറ്ററായി ഇസ്ഹാഖ് പൂണ്ടോളിയെയും, എഡിറ്ററായി നൗഫല്‍ ഉള്ളാടനെയും, ഫിനാന്‍സ് ഡയറക്ടറായി അബു കട്ടുപ്പാറയെയും തിരഞ്ഞെടുത്തു.

കൗണ്‍സില്‍ യോഗം ഇല്യാസ് കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജാഫര്‍ വെന്നിയൂര്‍, നാസര്‍ മമ്പുറം, എം.പി. ബഷീറലി, ഫൈറൂസ് കെ.കെ, മുസ്തഫ മാസ്റ്റര്‍, ജംഷീര്‍ കെ.വി, ജാഫര്‍ അത്താണിക്കല്‍, അലി പാങ്ങാട്ട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026