l o a d i n g

ഇന്ത്യ

ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി

Thumbnail
Publisher By     Staff Reporter
September 20, 2026

ന്യൂദല്‍ഹി: എന്‍.ഡി.എ ഭരണകൂടത്തിനെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന അസംതൃപ്തി എന്തുകൊണ്ട് മുതലെടുക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി. ഇതിന് ഏറ്റവും നല്ല തെളിവാണ് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ്. ഫലം കോണ്‍ഗ്രസിനും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കും മുന്നറിയിപ്പാണെന്ന് സൗരവ് ദാസ് പറഞ്ഞു.
ഭരണകൂടത്തിനെതിരായ നിലപാടുള്ള വിദ്യാര്‍ഥികളുടെ വോട്ടുകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമായി വിഭജിക്കപ്പെട്ടതാണ് എ.ബി.വി.പിക്ക് നേട്ടമായതെന്നാണ് ദാസിന്റെ വിലയിരുത്തല്‍. കേന്ദ്ര പാനലിലെ നാല് പ്രധാന സ്ഥാനങ്ങളില്‍ മൂന്നും ബി.ജെ.പി.യുടെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് നേടി. യഷ് ദാബാസ് പ്രസിഡന്റായും റിയ ചൗധരി സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് എന്‍.എസ്.യു.ഐ പ്രവര്‍ത്തകനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ദീപാംശു ഷൊകീന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐക്ക് നാല് കേന്ദ്ര സ്ഥാനങ്ങളിലും വിജയിക്കാനായില്ല.
ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ഷൊകീന്റെ വിജയം കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചും ചര്‍ച്ചയ്ക്ക് വഴിവച്ചു.
വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം വിദ്യാര്‍ഥികളും വോട്ട് ചെയ്തിട്ടില്ലെന്നാണെന്ന് ഫലം തെളിയിക്കുന്നതെന്ന് സൗരവ് ദാസ് പറഞ്ഞു. പ്രതിപക്ഷ വോട്ടുകളുടെ വിഭജനം എ.ബി.വി.പിക്ക് അനുകൂലമായെന്നും അദ്ദേഹം വിലയിരുത്തി. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെയും സമീപനത്തെയും വിമര്‍ശിച്ച ദാസ്, പാര്‍ട്ടി സ്വന്തം സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെയും ദാസ് വിമര്‍ശിച്ചു. 'ആശയശുദ്ധിയും പ്രത്യേകതയും' അമിതമായി മുന്‍നിര്‍ത്തുന്നത് പ്രതിപക്ഷ കൂട്ടായ്മയുടെ വ്യാപ്തി കുറയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രതിപക്ഷ സംഘടനകള്‍ കൂടുതല്‍ വിശാലമായ സഹകരണം കണ്ടെത്തിയില്ലെങ്കില്‍ ഭാവിയിലും തിരിച്ചടികള്‍ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News

പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
September 20, 2026
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
September 20, 2026
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
September 20, 2026
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
September 20, 2026
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
September 20, 2026
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
September 20, 2026
 സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
September 19, 2026
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
September 19, 2026