ജിദ്ദ: കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പുനഃസംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് അരുവി മോങ്ങത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചാപ്റ്ററിന്റെ മുഖ്യ രക്ഷാധികാരി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി അരുവി മോങ്ങം (പ്രസിഡന്റ്), മുഷ്താഖ് മധുവായി (ജനറല്‍ സെക്രട്ടറി), ഹസന്‍ കൊണ്ടോട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായ സീതി കൊളക്കാടന്‍, അബ്ദുള്ള മുക്കണ്ണി, ഇല്ല്യാസ് കല്ലിങ്ങല്‍ എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. സഹഭാരവാഹികളായ നിസാര്‍ മടവൂര്‍, റഹിം കാക്കൂര്‍, റഹ്‌മത്ത് അലി, മന്‍സൂര്‍ ഒഴുകൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറര്‍ ഹസന്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
മാപ്പിളകലയുടെ സമ്പന്നമായ പൈതൃകവും പാരമ്പര്യ കലാരൂപങ്ങളും പ്രവാസി സമൂഹത്തിനിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും പുതുതലമുറയിലേക്ക് അവയുടെ സന്ദേശവും സൗന്ദര്യവും പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Related News