l o a d i n g

ഗൾഫ്

കുതിപ്പിന്റെ 'മൂന്നാം ഘട്ടം': സൗദി വിഷന്‍ 2030 ഇനി ലക്ഷ്യത്തിലേക്കുള്ള വേഗപ്പാതയില്‍; പ്രഖ്യാപനവുമായി കിരീടാവകാശി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026


റിയാദ്: സൗദി അറേബ്യയുടെ സമഗ്രമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കിയ 'വിഷന്‍ 2030' പദ്ധതി അതിന്റെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം ഘട്ടത്തിലേക്ക് (2026-2030) പ്രവേശിച്ചതായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ രാജ്യം കൈവരിച്ച കുതിച്ചുചാട്ടം ലോകത്തിന് മാതൃകയാണെന്നും, വരും വര്‍ഷങ്ങളില്‍ ദേശീയ പദ്ധതികളുടെ നടത്തിപ്പ് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുമെന്നും ഇക്കണോമിക് ആന്‍ഡ് ഡെവലപ്മെന്റ് അഫയേഴ്സ് കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കിയെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. 2016-ല്‍ ആരംഭിച്ച് 2026 വരെയുള്ള കാലയളവില്‍ അഴിമതി വിരുദ്ധ പോരാട്ടം, സുതാര്യത, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലൂടെ ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാന്‍ സാധിച്ചു. വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളില്‍ 93 ശതമാനവും ഇതിനകം തന്നെ കൈവരിക്കുകയോ അതിനോട് അടുക്കുകയോ ചെയ്തിട്ടുണ്ടെന്നത് രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വദേശി യുവതയുടെ ഉന്നമനമാണ് വിഷന്‍ 2030-ന്റെ ഏറ്റവും വലിയ നിക്ഷേപമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഊന്നിപ്പറഞ്ഞു. സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി കുറഞ്ഞതും, തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നതും വലിയ നേട്ടമാണ്. ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചതും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നു.

സൗദി സമ്പദ്വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്ന കണക്കുകളും യോഗത്തില്‍ ചര്‍ച്ചയായി. എണ്ണയിതര വരുമാനം ജിഡിപിയുടെ 55 ശതമാനമായി ഉയര്‍ന്നത് സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിന് ആക്കം കൂട്ടി. വിനോദസഞ്ചാര മേഖലയില്‍ 2030-ല്‍ ലക്ഷ്യമിട്ടിരുന്ന 100 ദശലക്ഷം സന്ദര്‍ശകര്‍ എന്ന നാഴികക്കല്ല് 2025-ല്‍ തന്നെ മറികടന്ന് 123 ദശലക്ഷത്തില്‍ എത്തിയിരിക്കുകയാണ്. ഇതോടെ 2030-ലെ ലക്ഷ്യം 150 ദശലക്ഷമായി ഉയര്‍ത്തി നിശ്ചയിച്ചു.

മൂന്നാം ഘട്ടത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. നിയോം, റെഡ് സീ പ്രോജക്ട്, ഖിദ്ദിയ തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ ഈ ഘട്ടത്തില്‍ പൂര്‍ണ്ണതയിലേക്ക് നീങ്ങും. 2030 എന്നത് വികസനത്തിന്റെ അവസാനമല്ലെന്നും, മറിച്ച് വരാനിരിക്കുന്ന ദശകങ്ങളിലെ സുസ്ഥിരമായ വളര്‍ച്ചയുടെ ശക്തമായ അടിത്തറയാണെന്നും കിരീടാവകാശി പ്രസ്താവിച്ചു.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം
ദേബ്രിഗഢ്; വനവും തടാകവും ചേരുന്ന പ്രകൃതിവിസ്മയം
November 17, 2026
ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
November 17, 2026
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
November 17, 2026
 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
November 17, 2026
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങി
November 17, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
November 17, 2026
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
November 17, 2026
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
November 17, 2026
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026