റിയാദ്: രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌കൂള്‍ ഇവാലുവേഷന്‍ ആന്‍ഡ് എക്‌സലന്‍സ്, 8 പ്രമുഖ വിദ്യാഭ്യാസ കമ്പനികളുമായി ദേശീയ അക്രഡിറ്റേഷന്‍ കരാറുകളില്‍ ഒപ്പുവെച്ചു. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍-ജുബൈലിയും വിദ്യാഭ്യാസ കമ്പനികളുടെ പ്രതിനിധികളും കരാറുകളില്‍ ഒപ്പിട്ടു.
ഈ കരാറുകള്‍ പ്രകാരം 38 സ്വകാര്യ, അന്താരാഷ്ട്ര സ്‌കൂളുകള്‍ ദേശീയ അക്രഡിറ്റേഷന്‍ പ്രക്രിയയുടെ ഭാഗമാകും. ആകെ 5,652 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഔട്ട്പുട്ട് മെച്ചപ്പെടുത്തുക, സ്‌കൂളുകളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, പുതിയ വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൗദി വിഷന്‍ 2030-ന്റെയും ഹ്യൂമന്‍ കേപബിലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ അക്രഡിറ്റേഷന്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള ഒരു സൗദി മാതൃക സൃഷ്ടിക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് കരുത്തുപകരാന്‍ ഈ നീക്കം സഹായിക്കും.
Related News