l o a d i n g

കേരള

പ്രകൃതി പഠനയാത്ര വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നവ്യാനുഭവമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

മലപ്പുറം: ജെസിഐ (JCI) തേഞ്ഞിപ്പലം മെട്രോയും മെക്7 (MEC7) നവഭാരത് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പ്രകൃതി പഠനയാത്ര ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമടക്കം അമ്പതോളം പേര്‍ പങ്കെടുത്ത യാത്ര പുതിയൊരനുഭവമാണ് പകര്‍ന്നു നല്‍കിയത്. പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടി മമ്പുറം അരുവില്‍ നിന്നാരംഭിച്ച യാത്ര മഴക്കാല പ്രകൃതിയുടെ ഭംഗി ആസ്വദിച്ചും അറിവുകള്‍ പങ്കുവെച്ചുമാണ് പുരോഗമിച്ചത്.

പാടവരമ്പുകളും കുളങ്ങളും തോടുകളും കടന്നുപോയ യാത്രയില്‍ പ്രകൃതിയെ അടുത്തറിയാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. യാത്രയിലുടനീളം നാട്ടുകാരുടെ ഭാഗത്തുനിന്നും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ ചായയും ലഘുഭക്ഷണങ്ങളും നല്‍കി നാട്ടുകാര്‍ യാത്രികരെ വരവേറ്റു.

പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ യാത്ര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീഖ് കൊയ്‌ത്തൊടി, മെക്7 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ കെ.ടി. പെരുവള്ളൂര്‍, ജെസിഐ നേതാക്കളായ ഡോ. ഷാഫി കളത്തിങ്ങല്‍, ഡോ. അസ്‌കര്‍ അലി, അസ്ലം പാലേരി, ഹനീഫ മാസ്റ്റര്‍, ഫെബിന്‍ കെ.ടി., അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ജെസിഐ ഇന്ത്യ സോണ്‍ ട്രെയിനറുമായ എം.എ. റഷീദ് പുത്തൂര്‍ പള്ളിക്കല്‍, ജെസിഐ തേഞ്ഞിപ്പലം മെട്രോ ട്രഷററും സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ ഷഹനാസ് റഷീദ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. പാത്തിക്കുഴി അണക്കെട്ടിന് സമീപം ചെലവഴിച്ച സംഘം, അണക്കെട്ടിന്റെ ചരിത്രത്തെക്കുറിച്ച് ഹനീഫ മാസ്റ്ററില്‍ നിന്നും മനസ്സിലാക്കി. കുട്ടികള്‍ക്കായി ഡോ. അസ്‌കര്‍ അലി നടത്തിയ ഇന്ററാക്ടീവ് ഗെയിമുകളും ഡോ. ഷാഫി, അസ്ലം പാലേരി എന്നിവര്‍ നയിച്ച സെഷനുകളും യാത്രയ്ക്ക് ആവേശം പകര്‍ന്നു.

കൃഷിയിടങ്ങളിലെ നോക്കുകുത്തികള്‍ കുട്ടികള്‍ക്ക് പുതുമയുള്ള കാഴ്ചയായി. കൃഷിയെക്കുറിച്ചും ഗ്രാമീണ ജീവിതത്തെക്കുറിച്ചും നാട്ടുകാരുമായി സംവദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. അബ്ദുല്ലത്തീഫ് കടക്കോട്ടേരി, മുഹമ്മദ് ഖൈസ് വയക്കാറത് എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇത്തരത്തിലുള്ള പഠനയാത്രകള്‍ ഇനിയും സംഘടിപ്പിക്കണമെന്ന ആവശ്യവുമായാണ് സംഘം മടങ്ങിയത്.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026