l o a d i n g

ഇന്ത്യ

ജയില്‍മുറിയില്‍നിന്ന് കോടതിമുറിയിലേക്ക്; പേരറിവാളന്‍ ഇനി അഭിഭാഷകന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

ചെന്നൈ: രാജീവ് ഗാന്ധി വധക്കസില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനായ എ.ജി. പേരറിവാളന്‍ ഇനി കറുത്ത കോട്ടിട്ട് നീതിക്കായി വാദിക്കും. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അഭിഭാഷകനായി എന്റോള്‍ ചെയ്തതോടെ, തന്റെ ജീവിതം കവര്‍ന്നെടുത്ത അതേ നിയമവ്യവസ്ഥയുടെ ഭാഗമായി അദ്ദേഹം മാറി. 2022-ല്‍ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം (Article 142) ഉപയോഗിച്ച് മോചിതനായ ശേഷം കര്‍ണാടകയിലെ സ്വകാര്യ കോളേജില്‍ നിന്നാണ് അദ്ദേഹം നിയമപഠനം പൂര്‍ത്തിയാക്കിയത്.

1991 ജൂണ്‍ 11-നാണ് 19 വയസ്സുകാരനായ പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ശ്രീപെരുമ്പത്തൂരിലെ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിക്കാന്‍ രണ്ട് '9 വോള്‍ട്ട്' ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. എന്നാല്‍ ഈ ബാറ്ററികള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ തുടക്കം മുതല്‍ വാദിച്ചിരുന്നു. 1999-ല്‍ ടാഡ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.

വര്‍ഷങ്ങളോളം തൂക്കുമരത്തിന്റെ നിഴലില്‍ കഴിഞ്ഞ പേരറിവാളന്റെ ശിക്ഷ 2014-ല്‍ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. തുടര്‍ന്ന് പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് അദ്ദേഹത്തെ മോചനത്തിലേക്ക് നയിച്ചത്. പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെ പിന്നീട് മൊഴിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണ്ണായകമായി.

ഒടുവില്‍, 2022 മേയ് 18-ന് സുപ്രീം കോടതി പേരറിവാളനെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന സമയത്തും പഠനത്തില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും ഡിപ്ലോമകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയമ ബിരുദംകൂടി പൂര്‍ത്തിയാക്കി അഭിഭാഷകനായി മാറുന്നതിലൂടെ താന്‍ അനുഭവിച്ച നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള മറുപടി കൂടിയാണ് അദ്ദേഹം നല്‍കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026