l o a d i n g

ഗൾഫ്

ജിദ്ദ കെ.എം.സി.സി നേതാക്കള്‍ കൊച്ചിയിലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് ആദ്യ ഹജ്ജ് സംഘത്തിന്റെ യാത്രയയപ്പില്‍ പങ്കെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

നെടുമ്പാശ്ശേരി: ജിദ്ദ കെ.എം.സി.സി നേതാക്കള്‍ കൊച്ചിയിലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ യാത്രയയപ്പ് ചടങ്ങില്‍ നേതാക്കള്‍ സംബന്ധിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. നൂര്‍ മുഹമ്മദ് നൂര്‍ഷാ, അനസ് ഹാജി മനാറ, മുഹമ്മദ് സക്കീര്‍ ഹാജി ഈരാറ്റുപേട്ട, ഹജ്ജ് സെല്‍ ഓഫീസര്‍ ഷമീര്‍ ഖാന്‍ വെഞ്ഞാറമൂട് എന്നിവരുമായി കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി. ഹാജിമാരുടെ യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ നേതാക്കള്‍, ജിദ്ദ എയര്‍പോര്‍ട്ടിലും മക്ക, മദീന എന്നിവിടങ്ങളിലും കെ.എം.സി.സി നടത്തുന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സൗദി വിമാനക്കമ്പനിയായ ഫ്‌ലൈനാസിന്റെ XY8008 വിമാനത്തില്‍ ഇന്ന് യാത്ര തിരിക്കുന്ന 430 ഹാജിമാര്‍ക്ക് ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അരിമ്പ്ര അബൂബക്കര്‍, സെക്രട്ടറി വി.പി. മുസ്തഫ, നാഷണല്‍ സെക്രട്ടറി നാസര്‍ എടവനക്കാട് എന്നിവര്‍ പുണ്യഭൂമിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിറാജ് ആലുവ, വി.പി. ലത്തീഫ്, നാസര്‍ തലാപ്പില്‍, യാസീന്‍ അബ്ദുല്‍ നാസര്‍ എന്നിവരും നേതാക്കളെ അനുഗമിച്ചു. ഇന്ന് ജിദ്ദയില്‍ ഇറങ്ങുന്ന ഹജ്ജ് സംഘത്തെ ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കും.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026