l o a d i n g

വേള്‍ഡ്

ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാന സാഹചര്യം; യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാന്റെ മുന്നറിയിപ്പ് വെടിവെപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

ദുബായ്/ഫ്‌ലോറിഡ: പശ്ചിമേഷ്യന്‍ യുദ്ധം രണ്ട് മാസം പിന്നിടുമ്പോള്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലിനെ ഇറാന്റെ നാവികസേന തുരത്തിയോടിച്ചതായും മിസൈല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇത് നിഷേധിച്ചു. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇറാന് മേലുള്ള നാവിക ഉപരോധം തുടരുകയാണെന്നും യുഎസ് വ്യക്തമാക്കി.

കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി 'പ്രോജക്ട് ഫ്രീഡം' എന്ന പേരില്‍ പുതിയ ദൗത്യം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഉപരോധം മൂലം മാസങ്ങളായി കടലില്‍ കഴിയുന്ന കപ്പലുകളില്‍ ഭക്ഷണവും അവശ്യസാധനങ്ങളും തീരുന്ന സാഹചര്യത്തിലാണ് ഈ 'മാനുഷിക' ഇടപെടലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍, നൂറിലധികം വിമാനങ്ങള്‍, ഡ്രോണുകള്‍, 15,000 സൈനികര്‍ എന്നിവരടങ്ങുന്ന വന്‍ സന്നാഹമാണ് ഈ ദൗത്യത്തിനായി യുഎസ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 900-ഓളം കപ്പലുകള്‍ നിലവില്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അമേരിക്കന്‍ നീക്കത്തിനെതിരെ ഇറാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഏത് സഞ്ചാരവും തങ്ങളുടെ സൈന്യവുമായി ഏകോപിപ്പിക്കണമെന്നും ഭീഷണിയുടെ ഭാഷ ഇറാനോട് വേണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുഎസ് കപ്പലിന് നേരെ തങ്ങള്‍ മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയതായി ഇറാന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുഎസ് ഫ്രിഗേറ്റിന് നേരെ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നാശനഷ്ടങ്ങള്‍ വ്യക്തമല്ല.

യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ സമര്‍പ്പിച്ച 14 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്ലാന്‍ പാകിസ്ഥാന്‍ മധ്യസ്ഥര്‍ വഴി അമേരിക്കയ്ക്ക് കൈമാറി. എന്നാല്‍, ഉപരോധം പിന്‍വലിക്കണമെന്നും യുഎസ് അമിതമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കടലിടുക്ക് തുറന്നുകൊടുക്കണമെന്നാണ് ഇറാന്റെ നിലപാട്. ഏപ്രില്‍ 8-ന് നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം കാര്യമായ പുരോഗതി ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ഇപ്പോഴും 'ക്രിട്ടിക്കല്‍' (അതീവ ഗുരുതരം) വിഭാഗത്തിലാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് മുന്നറിയിപ്പ് നല്‍കി. ഒമാന്റെ പ്രാദേശിക ജലാതിര്‍ത്തിയിലൂടെയുള്ള പാത ഉപയോഗിക്കാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026