l o a d i n g

കേരള

നിലപാട് കടുപ്പിച്ച് സതീശന്‍; സമവായ ഫോര്‍മുലകള്‍ തള്ളി

Thumbnail

തിരുവനന്തപുരം- യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശനമായ സൂചന നല്‍കി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പദം ലഭിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താനില്ലെന്നും, ഒരു സാധാരണ എം.എല്‍.എ ആയി തുടരാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുള്‍ വാസ്‌നിക്കിനെയും അറിയിച്ചു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി സതീശനെയും രമേശ് ചെന്നിത്തലയെയും പ്രധാന വകുപ്പുകള്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള കെ. സുധാകരന്റെ ഫോര്‍മുല അദ്ദേഹം പൂര്‍ണ്ണമായും തള്ളി. അത്തരം വിട്ടുവീഴ്ചകള്‍ക്ക് താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സതീശന്‍, മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാള്‍ക്ക് സര്‍ക്കാരിനെ സുഗമമായി നയിക്കാനാവില്ലെന്ന വാദമാണ് സതീശന്‍ ഉയര്‍ത്തുന്നത്.

അതേസമയം, എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ പക്ഷം രംഗത്തുണ്ട്. എന്നാല്‍, കേവലം എം.എല്‍.എമാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലക്ക് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവാക്കിയ ചരിത്രം സതീശന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പില്‍ മുന്നണിയെ വിജയത്തിലേക്ക് നയിച്ച നായകനെന്ന നിലയില്‍ പൊതുസമൂഹവും ഘടകകക്ഷികളും തന്നോടൊപ്പമാണെന്ന് സതീശന്‍ വിശ്വസിക്കുന്നു. സതീശനെ തഴഞ്ഞാല്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും, പണ്ട് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ സി.പി.എമ്മിലുണ്ടായതിന് സമാനമായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിലും ആവര്‍ത്തിക്കുമെന്ന ആശങ്കയും പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയിലുണ്ട്. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം എന്താകുമെന്ന ഉറ്റുനോക്കലിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം.

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026