ജിദ്ദ-സൗദി അറേബ്യയുടെ ഫുട്‌ബോള്‍ മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച ആവേശപ്പോരാട്ടത്തില്‍, അല്‍-ഖുലൂദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍-ഹിലാല്‍ വീണ്ടും കിരീടമണിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ ഫൈനലില്‍, വിജയികളായ അല്‍-ഹിലാല്‍ ടീമിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 'ടു ഹോളി മോസ്‌ക് കപ്പ്' സമ്മാനിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ അല്‍-ഹിലാലിനെ ഞെട്ടിച്ചുകൊണ്ട് നാലാം മിനിറ്റില്‍ തന്നെ റാമിറോ എന്റിക്വിലൂടെ അല്‍-ഖുലൂദ് ലീഡ് നേടിയിരുന്നു. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കോച്ച് സിമിയോണ്‍ ഇന്‍സാഗിയുടെ പടയാളികള്‍ മൈതാനത്ത് പോരാട്ടം കടുപ്പിച്ചു.
42-ാം മിനിറ്റില്‍, നീണ്ട നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നാസര്‍ അല്‍-ദൗസരിയിലൂടെ അല്‍-ഹിലാല്‍ സമനില പിടിച്ചു. ഗാലറികളെ ഇളക്കിമറിച്ചുകൊണ്ട് തിയോ ഹെര്‍ണാണ്ടസിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട്. ബോക്‌സിന് പുറത്തുനിന്നുള്ള ആ പവര്‍ഫുള്‍ ഷോട്ട് പോസ്റ്റിന്റെ താഴ്ന്ന മൂലയിലേക്ക് തുളച്ചുകയറിയപ്പോള്‍ അല്‍-ഹിലാല്‍ വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ അല്‍-ഹിലാല്‍ തങ്ങളുടെ ചരിത്രത്തിലെ പത്താം കിംഗ്സ് കപ്പ് കിരീടമാണ് സ്വന്തമാക്കിയത്. നീലപ്പടയുടെ ആരാധകര്‍ക്ക് ഇത് ഇരട്ടി മധുരമുള്ള ആഘോഷമായി.
Related News