l o a d i n g

ഗൾഫ്

അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2026

റിയാദ്: സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, അംഗീകാരമില്ലാത്ത 'എക്‌സോസോം' (exosome) ഇന്‍ജക്ഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകനെതിരെ കര്‍ശന നിയമനടപടികളുമായി സൗദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ചട്ടങ്ങളും മെഡിക്കല്‍ എത്തിക്‌സും ലംഘിച്ചതിന് ഇദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

പ്രസ്തുത ആരോഗ്യ പ്രവര്‍ത്തകന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തി. മരുന്നിന്റെ അംഗീകൃത ഉപയോഗത്തിന് പുറത്തുള്ള കാര്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകളില്ലാതെ, സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിന്റെ സുരക്ഷിതത്വത്തെയും ഫലപ്രാപ്തിയെയും കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തിന് നല്‍കി. മറ്റ് ആരോഗ്യ പ്രവര്‍ത്തകരെ പരസ്യമായി വിമര്‍ശിച്ചത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരിമിതികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ നല്‍കാതെ രോഗികളുടെ തീരുമാനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

വ്യക്തിപരമായ അനുഭവങ്ങളോ കേട്ടുകേള്‍വികളോ ഒരിക്കലും ശാസ്ത്രീയമായ തെളിവുകളായി കണക്കാക്കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മനുഷ്യരില്‍ നടത്തുന്ന ഏത് ചികിത്സാ പരീക്ഷണങ്ങളും കര്‍ശനമായ നിയമ-ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കണം. മെഡിക്കല്‍ രംഗത്തെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസുമായും സഹകരിച്ച് സോഷ്യല്‍ മീഡിയയിലെ ഇത്തരം ആരോഗ്യ സംബന്ധിയായ ഉള്ളടക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സംബന്ധിയായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് '937' എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ആരോഗ്യരംഗത്തെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026