l o a d i n g

ഗൾഫ്

എബോള ഭീഷണി; ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് 'എയര്‍ സുവിധ 2.0' നിര്‍ബന്ധമാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2026

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതിനായി ഇന്ത്യ 'എയര്‍ സുവിധ 2.0' (AIR SUVIDHA 2.0) എന്ന ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്രയ്ക്ക് മുമ്പ് ഓണ്‍ലൈനായി ആരോഗ്യ സ്വയം സാക്ഷ്യപത്രം (Health Self-declaration) പൂരിപ്പിക്കണമെന്നാണ് പുതിയ ഉത്തരവ്. ജൂണ്‍ 25-നാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായത്.

വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും സമ്പര്‍ക്കരഹിതമായി വിവരശേഖരണം നടത്താനുമാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. airsuvidha.civilaviation.gov.in എന്ന വെബ്സൈറ്റ് വഴി യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ ഫോം പൂരിപ്പിക്കണം. വെബ് ചെക്ക്-ഇന്‍ സമയത്ത് ഇത് ചെയ്യുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും.

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള ബാധിത പ്രദേശങ്ങളുമായുള്ള സമ്പര്‍ക്കം, പനി, ശരീരവേദന, രക്തസ്രാവം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്നിവയാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച ഫോം ഡൗണ്‍ലോഡ് ചെയ്ത് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ കാണിച്ചാല്‍ മതിയാകും. വിമാനത്താവളത്തില്‍ വെച്ച് പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമില്ല.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും പൊട്ടിപ്പുറപ്പെട്ട എബോള രോഗത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയത്. നിലവില്‍ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്ത 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന അപൂര്‍വ്വയിനം എബോള വൈറസാണ് പടരുന്നത്.

യാത്രക്കാര്‍ ശ്രദ്ധിക്കാന്‍:

യാത്രയ്ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ സുവിധ പോര്‍ട്ടല്‍ വഴി ഫോം പൂരിപ്പിച്ച് ഡൗണ്‍ലോഡ് ചെയ്തു കരുതുക. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരും.

എബോള വൈറസ് ബാധ ഗൗരവകരമാണെന്നും എന്നാല്‍ ഫലപ്രദമായ നടപടികളിലൂടെ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടനയും ആഫ്രിക്കന്‍ സി.ഡി.സിയും ചേര്‍ന്ന് 518 മില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026