l o a d i n g

ഗൾഫ്

ഇറാനുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമെന്ന് ജിസിസി രാജ്യങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2026

മനാമ: മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കണമെങ്കില്‍ ഇറാന്റെ ഡ്രോണുകള്‍, മിസൈലുകള്‍, പ്രാദേശിക സേനകളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അധ്യക്ഷതയില്‍ ബഹ്റൈനില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയത്.

ഇറാനുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ പൂര്‍ണമായും നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും, കരാര്‍ ലംഘനം ഉണ്ടായാല്‍ ഇവ റദ്ദാക്കുമെന്നും മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. യു.എസുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാനും, മേഖലയിലെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഇറാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ സാമ്പത്തിക സഹകരണം സാധ്യമാകൂ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷത്തിന് വിരാമമിടാന്‍ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഇതിനെ സ്വാഗതം ചെയ്ത മന്ത്രിമാര്‍, സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ശാശ്വത സമാധാനത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കേണ്ടത് മേഖലയുടെയും ആഗോള സുരക്ഷയുടെയും അനിവാര്യതയാണെന്ന് മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ടോളോ ഫീസോ ഏര്‍പ്പെടുത്താനോ, അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനോ ഉള്ള ഇറാന്റെ നീക്കങ്ങളെ അവര്‍ ശക്തമായി എതിര്‍ത്തു.

സംഘര്‍ഷത്തിനിടെ യു.എസിന്റെയും ഇസ്രായേലിന്റെയും ബോംബാക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തൊടുത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗള്‍ഫ് വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026