l o a d i n g

സാംസ്കാരികം

മ്യൂസിക് കോംപറ്റീഷനില്‍ വിജയം വരിച്ച് സൗദി സംഗീതജ്ഞ; അല്‍ഉല 'മ്യൂസിക്കല്‍ റോഡില്‍' ഇനി സഞ്ചാരികളെ വരവേല്‍ക്കുക അബീറിന്റെ സംഗീതം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2026

അല്‍ഉല: അല്‍ഉല മ്യൂസിക് കോംപറ്റീഷനില്‍ വിജയം വരിച്ച് സൗദി സംഗീതജ്ഞയും പിയാനിസ്റ്റുമായ അബീര്‍ ബലൂബൈദ്. രാജ്യത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ സൗദി വനിതകള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ മുന്നേറ്റത്തിന്റെയും വര്‍ധിച്ചുവരുന്ന സംഗീത അഭിരുചിയുടെയും നേര്‍ചിത്രമായി മാറി ഈ വിജയം. ഡിസൈന്‍ സ്‌പേസ് അല്‍ഉലയില്‍ നടന്ന ചടങ്ങില്‍ അബീര്‍ ബലൂബൈദിനെ വിജയിയായി പ്രഖ്യാപിച്ചു.

സൗദിയിലെ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനായി 'ആര്‍ട്‌സ് അല്‍ഉല' സംഘടിപ്പിച്ച മത്സരത്തില്‍, നൂറ്റമ്പതിലേറെ എന്‍ട്രികളെ പിന്നിലാക്കിയാണ് അബീര്‍ ഒന്നാമതെത്തിയത്. അല്‍ഉലയുടെ പ്രകൃതിസൗന്ദര്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ 'ദി പാസേജ് ഓഫ് ലൈറ്റ്' (തരീഖ് അല്‍-നൂര്‍) എന്ന സംഗീത ശില്പമാണ് അബീറിനെ വിജയത്തിലെത്തിച്ചത്.

സൗദിയിലെ സംഗീത മേഖലയില്‍ ഇന്ന് വനിതകള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നതിന് തെളിവാണ് ഈ വിജയം. വിധി നിര്‍ണ്ണയ സമിതിയുടെ അധ്യക്ഷന്‍ ഹാനി ഫറഹാത്ത് അബീറിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചു. അബീര്‍ തന്റെ വിദ്യാര്‍ത്ഥിനി കൂടിയാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, സൗദിയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കലാപരമായ ആശയങ്ങള്‍ അവിശ്വസനീയമാണെന്നും അവരുടെ കഴിവുകള്‍ രാജ്യത്തിന്റെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും പറഞ്ഞു.

അല്‍ഉലയിലേക്കുള്ള പ്രവേശന കവാടത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 'മ്യൂസിക്കല്‍ റോഡില്‍' ഇനി സഞ്ചാരികളെ വരവേല്‍ക്കുന്നത് അബീറിന്റെ സംഗീതമായിരിക്കും. അല്‍ഉലയുടെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ് തന്റെ സംഗീത ശില്പമെന്ന് അബീര്‍ ബലൂബൈദ് പറഞ്ഞു. 2019-ല്‍ തന്റെ പിതാവ് അന്തരിച്ച സമയത്താണ് താന്‍ ഈ സംഗീതം ചിട്ടപ്പെടുത്തിയത്. അതിനാല്‍ തന്നെ വികാരങ്ങളുടെ വലിയൊരു മാറ്റം ഇതില്‍ അനുഭവിക്കാന്‍ സാധിക്കും. 'ദി പാസേജ് ഓഫ് ലൈറ്റ്' (തരീഖ് അല്‍-നൂര്‍) എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പം അല്‍ഉലയിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സൗദിയിലെ സംഗീത സമൂഹത്തിന്റെ വളര്‍ച്ചയെയും, ഒപ്പം അല്‍ഉലയുടെ സാംസ്‌കാരിക പൈതൃകത്തെയും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ അബീറിന്റെ വിജയം കാരണമായിരിക്കുകയാണ്.

പലരും തങ്ങളുടെ ജീവിതവഴി മറ്റുള്ളവരുടെ നിര്‍ബന്ധത്തിനോ സാഹചര്യങ്ങള്‍ക്കോ അനുസരിച്ച് തിരഞ്ഞെടുക്കുമ്പോള്‍, സ്വന്തം സ്വപ്നമായ സംഗീതത്തെ നെഞ്ചിലേറ്റി ചരിത്രം കുറിച്ച വ്യക്തിയാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പിയാനിസ്റ്റായ അബീര്‍ ബലൂബൈദ്. കുട്ടിക്കാലം മുതല്‍ പിയാനോയോട് തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് അബീറിനെ ഈ നേട്ടത്തിലെത്തിച്ചത്.

തന്റെ ഒമ്പതാം വയസ്സിലാണ് അബീര്‍ ആദ്യമായി പിയാനോ കാണുന്നത്. അതൊരു 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നുവെന്ന് അബീര്‍ ഓര്‍ക്കുന്നു. അന്ന് ആ പിയാനോയില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീട് ഇഫാത്ത് സര്‍വകലാശാലയില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ ആ പിയാനോ സ്വന്തം പോലെ ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. 'പഠനത്തിനിടയിലും ഞാന്‍ എപ്പോഴും പിയാനോയില്‍ സമയം ചെലവഴിച്ചു. അതൊരു ആത്മീയ അനുഭവമായിരുന്നു, ഒപ്പം പിയാനോയുടെ ശാസ്ത്രീയമായ വശങ്ങളും എന്നെ ആകര്‍ഷിച്ചു,' അവര്‍ പറയുന്നു.

പിതാവിന്റെ വലിയ പിന്തുണയാണ് അബിറിനെ സംഗീതജ്ഞയാക്കി മാറ്റിയത്. ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഏതൊരു മാതാപിതാക്കളെയും പോലെ, അന്ന് സംഗീതം ഒരു തൊഴിലായി കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആദ്യം ആര്‍ക്കിടെക്ചര്‍ ബിരുദം നേടാന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചു. 'സൗദി വിഷന്‍ 2030 വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇപ്പോള്‍ ഞാന്‍ സംഗീതത്തെ പൂര്‍ണ്ണസമയ തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ആര്‍ക്കിടെക്ചര്‍ പഠനം എന്റെ സര്‍ഗ്ഗാത്മകതയെ വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്,' അബീര്‍ പറയുന്നു. സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടി, സൗദിയിലെ വനിതകള്‍ക്ക് വലിയൊരു മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് അബീര്‍ ബലൂബൈദ്. സംഗീതത്തിലെ അബീറിന്റെ ഈ യാത്ര രാജ്യത്തെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026