l o a d i n g

കേരള

കെ.സിക്ക് പിന്തുണ: സന്ദീപ് വാര്യര്‍ക്കെതിരെ തൃക്കരിപ്പൂരില്‍ പ്രതിഷേധം; യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച സന്ദീപ് വാര്യര്‍ക്കെതിരെ തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫില്‍ പടലപ്പിണക്കം. പ്രവര്‍ത്തകരുടെ പ്രതിഷേധം നിയന്ത്രണാതീതമായതോടെ മണ്ഡലം യുഡിഎഫ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പിരിച്ചുവിട്ടു. ഗ്രൂപ്പിനുള്ളില്‍ സന്ദീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

സന്ദീപ് വാര്യര്‍ കെ.സി. പക്ഷത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതാണ് തൃക്കരിപ്പൂരിലെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മത്സരിക്കാന്‍ സീറ്റ് നല്‍കിയ കെ.സി. വേണുഗോപാലിനോട് സന്ദീപ് നന്ദി കാണിക്കുമ്പോള്‍, തകര്‍ന്നുപോയ മുന്നണിയെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനോട് തങ്ങള്‍ക്ക് കടപ്പാടുണ്ടെന്ന് പ്രവര്‍ത്തകര്‍ ഗ്രൂപ്പില്‍ കുറിച്ചു.

സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരില്‍ മത്സരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും അല്ലാതെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കല്ലെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗ്രൂപ്പ് കളിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് 'ഉളുപ്പില്ലാത്ത' നടപടിയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

കെ.സി. വേണുഗോപാലിന് വേണ്ടി വളഞ്ഞ വഴിയിലൂടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവന്‍ എന്ന പരിഹാസവും സന്ദീപിനെതിരെ ഉണ്ടായി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം കടുക്കുകയും നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് ഗ്രൂപ്പ് പിരിച്ചുവിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഇല്ലാതാക്കിയതെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഗ്രൂപ്പ് രാഷ്ട്രീയം അനുവദിക്കില്ലെന്നും വോട്ടര്‍മാരുടെ വികാരം സന്ദീപ് വാര്യര്‍ തിരിച്ചറിയണമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് പിരിച്ചുവിട്ടെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ സന്ദീപിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്.

Latest News

  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026