l o a d i n g

ഗൾഫ്

ജുബൈലില്‍ ലോക നഴ്‌സസ് ദിനം ആഘോഷിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

ജുബൈല്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ജുബൈല്‍ കൗണ്‍സിലും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി ലോക നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു. സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ മേഖലയിലെ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

ഡബ്ലിയു.എം.എഫ് ജുബൈല്‍ കൗണ്‍സില്‍ പ്രസിഡന്റ് സോണിയ ഹാരിസണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഷിഫ അല്‍ ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വില്യം വര്‍ക്കി പരിപാടി ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ഹനീഫ, ശിഹാബ് മങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യ മേഖലയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന റോസമ്മ ജോര്‍ജ് (ജുബൈല്‍ റോയല്‍ കമ്മീഷന്‍ ആശുപത്രി), ബിന്ദു തോമസ് (ജുബൈല്‍ അല്‍മന ആശുപത്രി) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എനര്‍ജി പ്ലസ് ട്രേഡിങ് കമ്പനി ഓപ്പറേഷന്‍ മാനേജര്‍ അബ്ദുല്‍ റസീഖ് ചോനാരി ഇവര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. ഇവന്റ് ഫോറം കോര്‍ഡിനേറ്റര്‍ സുകു സുഗതന്‍, വില്യം വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും പൊന്നാട അണിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ ടീം അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചു. മെഡിക്കല്‍ ടീമിനുള്ള സമ്മാനങ്ങള്‍ സിറ്റി ഫ്‌ലവര്‍ മാനേജര്‍ ഹനീഫ വിതരണം ചെയ്തു.

നിഖില ജോസ് അവതാരകയായ പരിപാടിയില്‍ കരീം കീമോ, ഷഫീഖ്, സജന്‍, അഖില്‍ സണ്ണി, സൗപര്‍ണ്ണിക അനില്‍, മിഷേല്‍ ദിനു, സൗജന്യ ശ്രീകുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മിയ അനൂപ്, ആര്യ തംബോലി എന്നിവരുടെ നൃത്തവും അലങ്കൃത വിവേകിന്റെ സോളോ ഡാന്‍സും ഹയാത്ത് മരിയയും കൂട്ടുകാരും അവതരിപ്പിച്ച സംഘനൃത്തവും പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കുള്ള സമ്മാനങ്ങള്‍ വില്യം വര്‍ക്കി വിതരണം ചെയ്തു.

കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരായ ഡി. അനില്‍ കുമാര്‍, ശിഹാബുദ്ദീന്‍ റാവുത്തര്‍, മറിയാമ്മ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അജിത്ത് സ്വാഗതവും ട്രഷറര്‍ ഇന്‍ചാര്‍ജ് സിന്‍ജോ നന്ദിയും പറഞ്ഞു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026