കോഴിക്കോട്: എറണാകുളത്തെ വ്യാപാരപ്രമുഖനും ദീനീപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.കെ ഹാഷിം ഹാജി - കേരള പ്ലാസ്റ്റിക്‌സ് (91) കോഴിക്കോട്ട് നിര്യാതനായി. മുഴപ്പിലങ്ങാട് പി.കെ ഹൗസില്‍ (ടിപ്‌ടോപ്പ്) പരേതനായ പി.കെ അബ്ദുറഹിമാന്റെയും കുഞ്ഞലീമയുടെയും മകനാണ്. എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാന്‍സ ഉടമയാണ്. എറണാകുളം ഇസ്ലാമിക് സെന്റര്‍, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയര്‍മാനും ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കാല പ്രവര്‍ത്തകനുമാണ്. കലൂര്‍, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആര്‍.എം റോഡ് തുടങ്ങിയ എറണാകുളത്തെ പല മസ്ജിദുകളുടെയും നിര്‍മാണത്തിന് നേതൃത്വം നല്‍കി. മത സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: എടക്കാട്ടെ പരേതയായ ശേഖിന്റകത്ത് പുതിയ പുരയില്‍ ബീവി. മക്കള്‍: നസീര്‍, സുഹൈല്‍, അനീസ്, റയീസ്, ഹാജറ, ജദീറ. മരുമക്കള്‍: കെ.സി അബ്ദുല്ലത്തീഫ് ചേന്ദമംഗലൂര്‍, സിസുലിന്‍ കോഴിക്കോട്, ഹഫ്‌സ കോഴിക്കോട്, അന്‍സാം എറണാകുളം, തന്‍സീര്‍ കോഴിക്കോട്, സാറ ആലുവ. സഹോദരങ്ങള്‍: പി.കെ അബ്ദുറബ്ബ്, പരേതരായ പി.കെ അബ്ദുല്‍ അസീസ് ഹാജി, പി.കെ അബൂബക്കര്‍ ഹാജി, അബ്ദുല്‍ വാഹിദ് മാസ്റ്റര്‍, ആയിശ, ശംസുന്നിസ, മുഹമ്മദ്.
മയ്യിത്ത് ഇപ്പോള്‍ കോഴിക്കോട് ടാഗോര്‍ ഹാളിന് സമീപം 'ഓയിസ്റ്റര്‍ ബേ' യില്‍. ഖബറടക്കം നാളെ (വെള്ളി) രാവിലെ 10.30 ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
Related News