തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തിയത്. വകുപ്പ് മന്ത്രിക്ക് പകരം ഉദ്യോഗസ്ഥന്‍ ഫലം പ്രഖ്യാപിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 99.5 ശതമാനമായിരുന്നു വിജയശതമാനം.
കേരളത്തിലും ഗള്‍ഫിലുമായി ആകെ 3,059 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. പരീക്ഷ എഴുതിയ 4,14,290 കുട്ടികളില്‍ 4,10,456 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. ആകെ 30,514 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.
സാധാരണയായി മേയ് ആദ്യവാരമാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി, ഈസ്റ്റര്‍, വിഷു തുടങ്ങിയ അവധികള്‍ കാരണം മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ചെറിയ കാലതാമസം നേരിടുകയായിരുന്നു. ജൂണ്‍ ആദ്യ വാരത്തോടെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
വൈകിട്ട് 3.30 മുതല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമായിത്തുടങ്ങും. വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്. സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'സഫലം (Saphalam)' എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഫലം അറിയാം.
വാട്‌സ്ആപ്പ് സൗകര്യം: 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച ശേഷം രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കിയാല്‍ വിശദമായ ഫലം പിഡിഎഫ് രൂപത്തില്‍ മൊബൈലില്‍ ലഭിക്കും.
കഴിഞ്ഞ വര്‍ഷത്തെ വിജയം. കേരളത്തിലും ഗള്‍ഫിലുമായി 3059 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14,290 കുട്ടികള്‍ പരീക്ഷ എഴുതിയില്‍ 4,10,456 കുട്ടികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.
Related News