l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. യുഎഇ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത് കൊണ്ടുപോയതായും ഒമാന്‍ തീരത്ത് ആക്രമണത്തെത്തുടര്‍ന്ന് മറ്റൊരു ചരക്കുകപ്പല്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ ജലപാതയില്‍ ഇറാന്‍ പിടിമുറുക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ധനവിലയെയും സാരമായി ബാധിച്ചിരിക്കുകയാണ്.

സൊമാലിയയില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് വരികയായിരുന്ന 'ഹാജി അലി' എന്ന ഇന്ത്യന്‍ പതാക ഘടിപ്പിച്ച ചരക്കുകപ്പലാണ് ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടാവുകയും പിന്നീട് കടലില്‍ മുങ്ങുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

യുഎഇയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഫുജൈറയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പലാണ് വ്യാഴാഴ്ച അജ്ഞാതര്‍ പിടിച്ചെടുത്തത്. ഈ കപ്പല്‍ ഇറാന്റെ ജലാതിര്‍ത്തി ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ചു. യുഎസുമായി ബന്ധമുള്ള ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബീജിംഗില്‍ വെച്ച് ചൈനീസ് നേതാവ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരണമെന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. അതേസമയം, ഇറാന്റെ പുതിയ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചൈനീസ് കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ കടന്നുപോകാന്‍ ടെഹ്റാന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ അഞ്ച് കര്‍ശന ഉപാധികള്‍ മുന്നോട്ടുവെച്ചു. യുദ്ധനഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 'ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ സ്വത്താണ്, ഒരു വിലകൊടുത്തും അത് വിട്ടുകൊടുക്കില്ല' എന്ന് ഇറാന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പ്രഖ്യാപിച്ചു.

കഴിഞ്ഞയാഴ്ച ഇറാന്റെ തുറമുഖ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ടാങ്കറുകള്‍ക്ക് നേരെ യുഎസ് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതും ആക്രമിക്കുന്നതും തുടര്‍ച്ചയായ സംഭവങ്ങളായി മാറുന്നത്. ആഗോള എണ്ണവിപണിയെ വരുംദിവസങ്ങളിലും ഈ പ്രതിസന്ധി ഉലയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026