l o a d i n g

ഗൾഫ്

നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 14, 2026

ദുബായ്: നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പുനഃപരീക്ഷാ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പ്രവാസി വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ കമ്മിറ്റി അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് പോയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലുള്ള ഇവര്‍ക്ക് ആവശ്യാനുസരണം നാട്ടിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കുമോ എന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കാകുലരാണ്. നിലവില്‍ ഗള്‍ഫ് സെക്ടറില്‍ വിമാനക്കമ്പനികള്‍ ഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ മാനസിക, സാമ്പത്തിക, അക്കാദമിക് സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.

ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും വ്യക്തതയും ആവശ്യപ്പെട്ട് ആര്‍.എസ്.സി, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (NTA) കത്ത് നല്‍കി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ ആഗ്രഹിക്കുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും ആര്‍.എസ്.സി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പുതിയ പരീക്ഷാതീയതി, ഫലം, കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തമായ ഷെഡ്യൂള്‍ അടിയന്തരമായി പ്രഖ്യാപിക്കണം. ലക്ഷക്കണക്കിന് മെഡിക്കല്‍ സ്വപ്നങ്ങളുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുത്. സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും അടിയന്തര നടപടികള്‍ കൈക്കൊണ്ട് പരീക്ഷാ സംവിധാനത്തിലുള്ള പൊതുജനവിശ്വാസം പുനഃസ്ഥാപിക്കണമെന്നും ആര്‍.എസ്.സി അഭ്യര്‍ത്ഥിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026