റിയാദ്- ബലിപെരുന്നാള്‍ പ്രമാണിച്ച് തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവൃത്തി സമയം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 26 മുതല്‍ 30 വരെയുള്ള അവധി ദിവസങ്ങളില്‍ റിയാദിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തടസ്സമില്ലാത്ത യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമായ യാത്രാ ഓപ്ഷനുകള്‍ നല്‍കാനും ഈ ക്രമീകരണം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ സമയവിവരപ്പട്ടിക പ്രകാരം റിയാദ് മെട്രോ ട്രെയിനുകള്‍ രാവിലെ 11:00 മണി മുതല്‍ അര്‍ധരാത്രി 12:00 മണി വരെ സര്‍വീസ് നടത്തും. റിയാദ് ബസുകള്‍ പുലര്‍ച്ചെ 5:00 മണിക്ക് ആരംഭിച്ച് അര്‍ധരാത്രി 12:00 മണി വരെ ലഭ്യമായിരിക്കും. കൂടാതെ, യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുന്ന ഓണ്‍-ഡിമാന്‍ഡ് ബസുകള്‍ രാവിലെ 10:30 മുതല്‍ അര്‍ധരാത്രി 12:00 മണി വരെയും സര്‍വീസ് നടത്തുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
Related News