l o a d i n g

കേരള

പോലീസ് സ്‌റ്റേഷനില്‍ കയറിയാല്‍ ഗുഡ് മോണിംഗ്.... സമൂല മാറ്റം നിര്‍ദേശിച്ച് ചെന്നിത്തല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

തിരുവനന്തപുരം: കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളില്‍ സമൂല മാറ്റവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കും. സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരിക്കെതിരേ ഓപ്പറേഷന്‍ തൂഫാന്‍ എന്ന പേരില്‍ പദ്ധതി കേരള പോലീസ് ആരംഭിച്ചതായും അദ്ദേഹം പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. ജനമൈത്രി പോലീസ് ശക്തമാക്കും. ട്രാഫിക് അപകടങ്ങള്‍ കുറക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. പോലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. സൈബര്‍ ക്രൈം നേരിടാന്‍ പദ്ധതിയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂലമാറ്റം വരുത്താന്‍ തീരുമാനിച്ചു. ആര് കടന്ന് ചെന്നാലും ആദ്യം ഗുഡ്‌മോണിങ് പറയും. അവരെ സ്വീകരിക്കും. സ്വീകരിച്ചിരുത്തി അവരുടെ പരാതികള്‍ കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ ആരംഭിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കും. സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ആക്ട് പ്രകാരമുള്ള നടപടി ഡിജിപി സ്വീകരിക്കും. കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം ഉണ്ടാകും. പോലീസുകാരുടെ പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമമായ മാറ്റം ഉണ്ടാകും. പോലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും കേരള പോലീസ് ഇനിമുതല്‍ പ്രവര്‍ത്തിക്കുക.

സ്റ്റേഷനിലേക്ക് എസ്‌ഐമാരും സിഐമാരും ഡിവൈഎസ്പിമാരും ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. റിപ്പോര്‍ട്ടിനനുസരിച്ച് നടപടി ഉണ്ടാകും.

സംസ്ഥാനത്ത് വ്യാപകമായ ലഹരിമരുന്നിനെതിരേ 'ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍കോ ഹണ്ട്' എന്ന പേരില്‍ കേരള പോലീസ് പദ്ധതി ആരംഭിച്ചു. കേരളത്തില്‍ ലഹരിമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളില്‍ അതിശക്തമായ ഓപ്പറേഷന്‍ ആരംഭിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരേയും കേരള പോലീസ് നിരീക്ഷണത്തിലാക്കും- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026