l o a d i n g

കായികം

കോഹ്ലി ദേഷ്യം നിയന്ത്രിക്കുമോ... ഇല്ലെങ്കില്‍ പണി കിട്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

മുംബൈ- ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന പദവിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കുന്നതിന് വിരാട് കോഹ്ലിയുടെ ഏക തടസ്സമെന്താണ്? മൈതാനത്തെ അമിത ദേഷ്യവും പ്രകോപനങ്ങളുമാണെന്ന് വിലയിരുത്തല്‍. ബെംഗളൂരുവില്‍ നടന്ന ഒരു സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ താന്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണെന്ന് കോഹ്ലി വ്യക്തമാക്കിയെങ്കിലും, കളിക്കളത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും ഇതിന് വിപരീതമാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 37 വയസ്സ് പിന്നിട്ടിട്ടും മൈതാനത്ത് വികാരങ്ങളെ നിയന്ത്രിക്കാന്‍ കോഹ്ലിക്ക് സാധിക്കുന്നില്ലെന്നത് അദ്ദേഹത്തിന്റെ കരിയറിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് ഹസ്തദാനം നല്‍കാന്‍ കോഹ്ലി വിസമ്മതിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മത്സരത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എന്നാല്‍ കളിക്ക് ശേഷം ട്രാവിസ് ഹെഡ് കൈനീട്ടിയിട്ടും കോഹ്ലി അത് ബോധപൂര്‍വ്വം അവഗണിച്ച് കടന്നുപോവുകയായിരുന്നു. മുന്‍കാലങ്ങളില്‍ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ ഓസ്‌ട്രേലിയന്‍ താരങ്ങളുമായും കോഹ്ലി മൈതാനത്ത് കോര്‍ത്തിട്ടുണ്ടെങ്കിലും കളിക്ക് ശേഷമുള്ള ഇത്തരം പെരുമാറ്റങ്ങള്‍ താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്.

24 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒരിക്കല്‍പോലും മാന്യത വിട്ട് പെരുമാറാത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുമായാണ് പലപ്പോഴും കോഹ്ലിയെ ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്. റണ്ണുകളുടെയും സെഞ്ചുറികളുടെയും കാര്യത്തില്‍ കോഹ്ലി സച്ചിനൊപ്പം എത്തുന്നുണ്ടെങ്കിലും, കളിക്കളത്തിനകത്തും പുറത്തും സച്ചിന്‍ പുലര്‍ത്തിയ മാന്യതയും അന്തസ്സുമാണ് അദ്ദേഹത്തെ ആരാധകരുടെ ഹൃദയങ്ങളില്‍ അതുല്യനാക്കിയത്. എന്നാല്‍ കളിക്കളത്തിലെ അനാവശ്യ പ്രകോപനങ്ങളും ദേഷ്യപ്രകടനങ്ങളും കാരണം കോഹ്ലിക്ക് ക്രിക്കറ്റ് ലോകത്ത് സച്ചിന് ലഭിച്ച അത്രയും ബഹുമാനം നേടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് കായിക ലോകത്തെ വിലയിരുത്തലുകള്‍.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026