l o a d i n g

ഗൾഫ്

ഹജ്ജ് നിര്‍വഹിക്കാനെത്തിയ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ പ്രമുഖ പണ്ഡിതന്‍ പി.സി. മാമു മൗലവി (80), കൊച്ചി എംബാര്‍ക്കേഷന്‍ വഴി ഹജ്ജിനെത്തിയ ഖദീജ (58) എന്നിവരാണ് മരിച്ചത്.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും 80-ാം വയസ്സില്‍ ഹജ്ജ് എന്ന വലിയ ആഗ്രഹം നെഞ്ചിലേറ്റി മക്കയിലെത്തിയതായിരുന്നു പ്രമുഖ പണ്ഡിതനും ഇമാമുമായിരുന്ന പി.സി. മാമു മൗലവി. വാഴയൂര്‍, പെരുമണ്ണ, കായലം, മാഹി, വടകര തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ ദീര്‍ഘകാലം ഇമാമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറുകണക്കിന് വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഖുര്‍ആന്‍ അധ്യാപനത്തിലും മതപ്രഭാഷണ രംഗത്തും സജീവമായി നിലകൊള്ളുകയും ചെയ്ത ഉസ്താദായിരുന്നു അദ്ദേഹം. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷാദ്, അഫ്സല്‍, നൗഫല്‍, ബുഷ്റ, ഫസീല, റാഹില.

കൊച്ചി എംബാര്‍ക്കേഷന്‍ വഴി മക്കയിലെത്തിയ ഖദീജ ഹജ്ജുമ്മ (58) മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. ഭര്‍ത്താവ് അസീസുമൊരുമിച്ചാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.

തീര്‍ത്ഥാടകയുടെ മരണാനന്തര നിയമനടപടികള്‍ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മക്കയില്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ മക്കയില്‍ തന്നെ മറവു ചെയ്യാനുള്ള നടപടികളാണ് ഹജ്ജ് മിഷന്റെ സഹായത്തോടെ നടന്നുവരുന്നത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026