ജിദ്ദ: ബലദില്‍ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്‌കരന്‍ (60) ജിദ്ദയില്‍ നിര്യാതനായി. സ്‌ട്രോക്ക് (മസ്തിഷ്‌കാഘാതം) ബാധിച്ച് ജിദ്ദയിലെ ഹസ്സന്‍ ഗസ്സാവി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. പരേതനായ വേലുക്കുട്ടിയുടെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ബീന. മക്കള്‍: ശരത്ത്, കാവ്യ.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള സഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
Related News