l o a d i n g

ഗൾഫ്

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

ജിദ്ദ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതത്തിന്റെ നവോത്ഥാന രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ നേതാവുമായ രാജീവ് ഗാന്ധിയുടെ അനുസ്മരണാർത്ഥം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ 35 മത്‌ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ഫൈസൽ മക്കരപ്പറമ്പ്‌ അദ്ദ്യക്ഷത വഹിച്ചു.
രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണവും രാജ്യത്തിന്റെ സാങ്കേതിക, വിദ്യാഭ്യാസ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ പുരോഗതിക്ക് നൽകിയ സംഭാവനകളും അനുസ്മരിച്ചു.
ഇന്ത്യയെ ആധുനികതയിലേക്കും ഡിജിറ്റൽ യുഗത്തിലേക്കും നയിക്കുന്നതിൽ രാജീവ് ഗാന്ധി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അയ്യൂബ്‌ഖാൻ പന്തളം പറഞ്ഞു.
രാജീവ് ഗാന്ധി അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നാസർ കോഴിത്തൊടി പറഞ്ഞു.
അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനം പുതിയ തലമുറയ്ക്ക് ജനാധിപത്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒരു മിനുട്ട്‌ മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ
രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളും അനുസ്മരിച്ച് പ്രഭാഷണങ്ങളും നടന്നു.
സി ടി പി ഇസ്മായിൽ, മുഹമ്മദ്‌ ഓമാനൂർ, ഷൗക്കത്ത്‌ പുഴക്കാട്ടിരി, സമീർ പാണ്ടിക്കാട് , ഉസ്മാൻ മേലാറ്റൂർ എന്നിവർ പ്രസംഗിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, അനസ്‌ നെടുവഞ്ചേരി നന്ദിയും പറഞ്ഞു

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026