പാലക്കാട്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്കളെയും 70 വയസ്സ് പിന്നിട്ട സീനിയര്‍ പ്രവാസികളെയും ആദരിക്കുന്നു.
2026 മെയ് 30-ന് ചെര്‍പ്പുളശ്ശേരി മാടത്തിപ്പറമ്പ് അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ജി.കെ.പി.എ ജില്ലാ സമ്മേളനത്തില്‍ വെച്ചാണ് സ്‌നേഹാദരവ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍, മറ്റ് വിശിഷ്ട അതിഥികള്‍, ജി.കെ.പി.എ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.
ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്കള്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ മെയ് 24-നകം സംഘാടകര്‍ക്ക് കൈമാറേണ്ടതാണ്. 70 വയസ്സ് കഴിഞ്ഞ സീനിയര്‍ പ്രവാസികള്‍ തങ്ങളുടെ ഫോട്ടോയും വിലാസവും മെയ് 24-നകം താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് എത്തിക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 8156989045 (ജില്ലാ പ്രസിഡന്റ്), 8156873266 (ജില്ലാ സെക്രട്ടറി), 9895956985 (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്).
Related News