l o a d i n g

കേരള

'കേരള സിഎം വിഡിഎസ്'.... മുഖ്യമന്ത്രി വി.ഡി. സതീശന് ദല്‍ഹിയില്‍ വന്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

ന്യൂദല്‍ഹി: ദല്‍ഹിയിലെത്തിയ നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് വന്‍ സ്വീകരണം. ദല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും നേതൃത്വത്തില്‍ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്.

വെള്ളി രാത്രി ഏറെ വൈകിയാണ് അദ്ദേഹം എത്തിയതെങ്കിലും, വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ കാണാനായി കാത്തുനിന്നിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം അദ്ദേഹം തനിക്കായി കാത്തുനിന്നവരെ തന്റെ മുറിയിലേക്ക് ക്ഷണിക്കുകയും അവരുമായി സംസാരിക്കാനും ചിത്രങ്ങള്‍ എടുക്കാനും സമയം കണ്ടെത്തുകയും ചെയ്തു.

ദല്‍ഹി സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി അദ്ദേഹം സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. 10 ജന്‍പഥില്‍ എത്തി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അദ്ദേഹം കാണും. തുടര്‍ന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി അദ്ദേഹവുമായും കൂടിക്കാഴ്ച നടത്തും. കെ.സി. വേണുഗോപാലുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിലവില്‍ ഔദ്യോഗികമായി സമയം അനുവദിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികള്‍ (റോസ്ഗാര്‍ മേള, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച എന്നിവ) ഉള്ളതിനാലാണ് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

വി.ഡി. സതീശന്റെ സന്ദര്‍ശനത്തിനിടെ ദല്‍ഹി കേരള ഹൗസില്‍ നേരിയ തര്‍ക്കവും ഉടലെടുത്തു. സതീശന് സ്വാഗതമരുളി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബാനറിന് മുകളിലായി ഒരു ഇടതുപക്ഷ സംഘടനയുടെ ബോര്‍ഡ് സ്ഥാപിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. സസ്‌പെന്‍ഷനിലായ ഒരു നേതാവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ഈ ബോര്‍ഡ് അവിടെനിന്നു മാറ്റി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026