l o a d i n g

കേരള

മുഖ്യമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം, സര്‍പ്രൈസ് എന്‍ട്രിയായി മമ്മുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2026

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. നടന്‍ മമ്മുട്ടി സര്‍പ്രൈസായി ചടങ്ങിനെത്തി. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനും പരിപാടിക്കെത്തിയിട്ടുണ്ട്. മികച്ച നേതൃത്വം നല്‍കാന്‍ സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു. സതീശനെ പൊന്നാട അണിയിക്കുകയും ചെയ്തു.

'ഞാന്‍ പഠിച്ച കോളേജില്‍ സതീശന്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലില്‍ എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണ്' മമ്മൂട്ടി പറഞ്ഞു.

പരിപാടിയില്‍ മന്ത്രിമാരായ റോജി എം. ജോണ്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍, അനൂപ് ജേക്കബ്, എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ഉമാതോമസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കി, പാലക്കാട് എം.എല്‍.എ. രമേഷ് പിഷാരടി എന്നിവര്‍ക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സത്യപ്രതിജ്ഞക്കുശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലമായ പറവൂരില്‍ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂര്‍ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കുന്നുണ്ട്. നടന്‍ മോഹന്‍ലാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

സമൂഹം ഹൈസ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കുന്നത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലിയുടെ ആദരം നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിക്കും. ജില്ലയിലെ മന്ത്രിമാരും നടന്‍ സലിംകുമാറും ചടങ്ങില്‍ പങ്കെടുക്കും.

2,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മിച്ചിട്ടുള്ളത്. വേദിക്ക് 60 അടി നീളവും 40 അടി വീതിയുമുണ്ട്. നേരത്തേ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 300 പേര്‍ക്ക് മുഖ്യമന്ത്രിയെ ആദരിക്കാന്‍ അവസരം നല്‍കും.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026