l o a d i n g

ഗൾഫ്

ഹാജിമാര്‍ക്ക് തണലായി ഐ.സി.എഫ് - ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍; വളണ്ടിയേഴ്‌സ് അസംബ്ലി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026

ജിദ്ദ: ഹാജിമാര്‍ക്ക് സേവനത്തിന്റെ തണലൊരുക്കാന്‍ സജ്ജമായി ഐ.സി.എഫ് - ആര്‍.എസ്.സി സംയുക്ത ഹജ്ജ് വളണ്ടിയര്‍ കോര്‍ (HVC 2026). ഇതിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കായി പ്രത്യേക അസംബ്ലിയും 'മിന പഠന' ക്യാമ്പും സംഘടിപ്പിച്ചു.

അബു മിസ്ബാഹ് ഐക്കരപ്പടിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു. സംഗമത്തില്‍ 'മിന പഠനം' എന്ന വിഷയത്തില്‍ മുഹ്‌സിന്‍ സഖാഫി ക്ലാസെടുത്തു. ഹജ്ജ് വേളയില്‍ വളണ്ടിയര്‍ സേവനം നടത്തുന്നതിന്റെ പ്രായോഗിക രൂപവും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് സാദിഖ് ചാലിയാര്‍ വിശദീകരിച്ചു. തുടര്‍ന്ന് മുജീബ് എ.ആര്‍ നഗര്‍ സംസാരിച്ചു.

ആദ്യ ഹാജി എത്തിയത് മുതല്‍ ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ സേവനരംഗത്ത് കര്‍മ്മനിരതരാണ്. വരും ദിവസങ്ങളില്‍ ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലും, കൂടാതെ മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍, അസീസിയ എന്നിവിടങ്ങളിലും വളണ്ടിയര്‍മാരുടെ സേവനം കൂടുതല്‍ സജീവമാകും. പവിത്രമായ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ്ണ പിന്തുണയും സാന്ത്വനവും നല്‍കുക എന്നതാണ് വളണ്ടിയര്‍ കോര്‍ ലക്ഷ്യമിടുന്നത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026